മുപ്പതാം വിവാഹ വാർഷികം ആഘോഷമാക്കി ലാൽജോസ്

മുപ്പതാം വിവാഹ വാർഷികം ആഘോഷമാക്കി സംവിധായകൻ ലാൽ ജോസ്. മകളുടെ മകനെ കയ്യിലെടുത്ത് ലാൽജോസും ഭാര്യയും നിൽക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുന്നത്. എടാ മാത്തൂ … അപ്പുവിന്റെയും അമ്മുവിന്റേയും ദാമ്പത്യത്തിന് ഇന്ന് മുപ്പതിന്റെ മൂപ്പെത്തുന്നു. ഇക്കുറി ഞങ്ങൾക്ക് കിട്ടിയ വലിയ സമ്മാനം നീയാണ് എന്നാണ് ചിത്രം പങ്ക് വെച്ച് ലാൽജോസ് പറയുന്നത്. ലാൽജോസിന്റെ പോസ്റ്റ് വളരെ വേഗത്തിലാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നത്.

മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളാണ്‌ ലാൽ ജോസ് . സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ജോസ് 1998-ൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. രണ്ടാം ഭാവം, മീശമാധവൻ(2002), അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്(2006), അറബിക്കഥ(2007) എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.

1998-ൽ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ഒരു മറവത്തൂർ കനവിലൂടെ സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ച ലാൽ ജോസ് ഇതുവരെ 23 ചിത്രങ്ങൾ സംവിധാനം ചെയ്തു. മലയാളത്തിലെ ഒട്ടുമിക്ക പ്രധാന താരങ്ങളെയും അദ്ദേഹം ചിത്രങ്ങളിൽ അഭിനയിപ്പിച്ചിട്ടുണ്ട്. ലീനയാണ് ലാൽ ജോസിന്റെ ഭാര്യ. ഇവർക്ക് ഐറീൻ, കാത്തറീൻ എന്നീ രണ്ട് മക്കളുണ്ട്.