ലാലു അലക്‌സിന്റെ അമ്മ അന്നമ്മ ചാണ്ടി അന്തരിച്ചു

നാല് പതിറ്റാണ്ടോളമായി മലയാള സിനിമ രം​ഗത്ത് സജീവമാണ് ലാലു അലക്‌സ്.1978-ൽ പുറത്തിറങ്ങിയ ഈ ഗാനം മറക്കുമൊ എന്ന പ്രേം നസീർ ചിത്രത്തിലഭിനയിച്ച് കൊണ്ടാണ് വരവറിയിച്ചത്. ബെറ്റിയാണ് ഭാര്യ 1986-ലായിരുന്നു ഇവരുടെ വിവാഹം. ബെൻ, സെൻ, സിയ എന്നീ മൂന്ന് മക്കളുടെ അച്ഛനാണ് ലാലു അലക്‌സ്

നടൻ ലാലു അലക്‌സിന്റെ മാതാവ് അന്നമ്മ ചാണ്ടി (88) അന്തരിച്ചു. വേളയിൽ പരേതനായ വി.ഇ.ചാണ്ടിയാണ് ഭർത്താവ്. കിടങ്ങൂർ തോട്ടത്തിൽ കുടുംബാംഗമാണ് . മക്കൾ: ലാലു അലക്‌സ്, ലൗലി (പരേത), ലൈല, റോയ്. മരുമക്കൾ: ബെറ്റി തേക്കുംകാട്ടിൽ ഞീഴൂർ), സണ്ണി (തൊട്ടിച്ചിറ കുമരകം) സംസ്‌കാരം വ്യാഴം 2.30ന് പിറവം ഹോളി കിംഗ്‌സ് ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ.

. 1980 മുതൽ 1990 വരെ വില്ലൻ വേഷങ്ങളായിരുന്നു അദ്ദേഹം കൂടുതലും ചെയ്തത്. പിന്നീട് സ്വഭാവ നടനായും അതുകഴിഞ്ഞ് കോമഡിയിലേക്കും ലാലു അലക്‌സ് ട്രാക്ക് മാറ്റി. കോമഡി റോളുകൾ അദ്ദേഹത്തെ കൂടുതൽ ജനപ്രിയനാക്കി. മോഹൻലാലിനൊപ്പം ബ്രോ ഡാഡിയിൽ ​ഗംഭീര വേഷത്തിലാണ് ലാലു അലക്സ് എത്തിയത്. കല്യാണി പ്രിയദർശന്റെ പിതാവിന്റെ വേഷം അവതരിപ്പിച്ച താരം തനിക്ക് കിട്ടിയ വേഷം മനോഹരമാക്കാൻ ശ്രമിച്ചിരുന്നു.