ഉത്തരാഖണ്ഡിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടം, രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തി

ഡെറാഢൂണ്‍. ഉത്താരാഖണ്ഡില്‍ നിര്‍മാണത്തിലിരുന്ന തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ രക്ഷാ പ്രവര്‍ത്തനം താല്കാലികമായി നിര്‍ത്തി. ഡ്രില്ലിങ്ങിനിടെ വന്‍ ശബ്ദം ഉയര്‍ന്നതോടെയാണ് രക്ഷാ പ്രവര്‍ത്തനം താല്കാലികമായി നിര്‍ത്തിവെച്ചത്. അതിനിടെ പുതിയ മെഷിയന്‍ സ്ഥലത്തെത്തിച്ച് രക്ഷാ പ്രവര്‍ത്തനം പുനരാരംഭിച്ചു.

രക്ഷാപ്രവര്‍ത്തനത്തിനിടെ യന്ത്രതകരാര്‍ സംഭവിച്ചതാണ് നിര്‍ത്താന്‍ കാരണമെന്നാണ് വിവരം. ഉച്ചയ്ക്ക് മുന്‍പ് രക്ഷാ പ്രവര്‍ത്തനം പുനരാരംഭിക്കും. തുരങ്കത്തില്‍ കുടുങ്ങിയ എല്ലാ തൊഴിലാളികളും സുരക്ഷിതരാണെന്നും ഇവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുന്നുണ്ടെന്നും ഉദ്യോഗശ്തര്‍ പറഞ്ഞു.