രാമ ക്ഷേത്രത്തിൽ പോകാത്ത കെജ്രിവാളിന് ജയിലിൽ ഭഗവത്ഗീതയും രാമായണവും വേണം

മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നൽകാതെ ഹൈക്കോടതി. ഈ മാസം പതിനഞ്ചാം തീയതി വരെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു. അരവിന്ദ് കെജ്രിവാൾ പല ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നില്ലെന്നും, പരസ്പര വിരുദ്ധമായ മറുപടികളാണ് നൽകുന്നതെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. അത് മാത്രവുമല്ല ആപ്പിൾ ഫോണിന്റെ പാസ്സ്‌വേർഡ് പലതവണ ചോദിച്ചിട്ടും നൽകാൻ തയ്യാറാകുന്നില്ല.

ഈ ഫോണുമായി ബന്ധപ്പെട്ട നിർണായകമായ രേഖകൾ പരിശോധിക്കാനുള്ളത്. പല വാട്സ്ആപ്പ് ചാറ്റുകളും പല നിർണായകമായ ഇടപാടുകളും നടത്തിയത് ടെലഫോൺ മുഖാന്തരം ആണ്. അതുകൊണ്ടുതന്നെ അതിൻഫെ ഫോണിൻരെ പാസ് വേർഡ് ലഭിച്ചാൽ മാത്രമേ ഈ കേസിന്റെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയു. കോടതിയാണ് 15 ദിവസത്തേക്ക് അഴിമതിയുമായി ബന്ധപ്പെട്ട സൗത്ത് ഗ്രൂപ്പിൽ നിന്നും 100 കോടി രൂപ കൈക്കൂലി വാങ്ങി എന്നതാണ് ഉയർന്ന ആരോപണവും മുഖ്യ ഇടനിലക്കാരൻ സൂത്രധാരൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

45 കോടി രൂപയുടെ അഴിമതി കേസുമായി ബന്ധപ്പെട്ട് കൈക്കൂലി കൈപ്പറ്റി അത് ഗോവയിലെ തിരഞ്ഞെടുപ്പിൽ ചെലവഴിച്ചെന്നുമാണ് ഇ.ഡി നൽകിയിരിക്കുന്നത്. രാഷ്ട്രീയപരമായി എതിരാളികളെ തകർക്കാനുള്ള മോദി സർക്കാറിന്റെ നീക്കമാണ് ഈ രാഷ്ട്രീയ ആരോപണം എന്ന നിരവധി അഭിപ്രായങ്ങൾ ഉണ്ടായി, എന്നാൽ ഇതൊന്നും അല്ല, കൃത്യമായ നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് കുറ്റക്കാർക്കെതിരെ നടപടി എടുത്തിരിക്കുന്നത് എന്ന് വ്യക്തമാകുന്നു.