ഹമാസിനൊപ്പം ഹിസ്ബുള്ളയേയും തീർക്കാനുറച്ച് ജൂതപ്പട

ഇസ്രായേൽ ഹമാസ് യുദ്ധത്തിന് അറുതിയില്ല. ​ഗാസയിൽ ആക്രമണം അതിരൂക്ഷമാക്കി ഇസ്രായേൽ. അൽ അക്സ ആശുപത്രി പരിസരം ബോംബിട്ട് തകർത്തതായുള്ള വിവരങ്ങൾ പുറത്തുവരുന്നു. നിരവധിപേർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്നുള്ള വിവരങ്ങൾ ഗാസയിലെ മാധ്യമങ്ങൾ തന്നെ പുറത്തുവിടുന്നു. രണ്ട് മാധ്യമ പ്രവർത്തകർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി വിവരങ്ങൾ.

ഗാസയിൽ ഇസ്രായേൽ സേനയുടെ ആക്രമണം ആരംഭിച്ചതിന് പിന്നാലെ വിവിധ ഭാഗങ്ങളിൽനിന്ന് പാലായനം ചെയ്തെത്തിയ ഒരു മാധ്യമപ്രവർത്തകരും ആശുപത്രിയുടെ പരിസരത്ത് കഴിഞ്ഞ ആറുമാസകാലമായി കഴിഞ്ഞിരുന്നത്. ഇതിന് സമീപത്താണ് ആക്രമണം ഉണ്ടായത് കനത്ത ബോംബക്രമണം ആശുപത്രിയിൽ കേന്ദ്രീകരിച്ച് ഇസ്രായേൽ നടത്തിയെന്നുള്ളതാണ് ലഭിക്കുന്ന വിവരം. ​ഗാസ പൂർണമായും തകർക്കാനുള്ള വലിയ ലക്ഷ്യത്തിലാണ് ബോംബ് ആക്രമണം നടത്തിയത്. ഈ ബോംബാക്രമണത്തിലാണ് ഇപ്പോൾ കനത്ത ആൾനാശം ഉണ്ടായിരിക്കുന്നത്. നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു എന്നുള്ള പ്രാഥമിക വിവരമാണ് പുറത്തുവരുന്നത്.

കൊല്ലപ്പെട്ടവരെ തിരിച്ചറിയാൻ കഴിയാത്ത വിധം മൃതദേഹങ്ങൾ ചിന്നിച്ചിതറി കിടക്കുന്നത് തന്നെ ആക്രമണം എത്ര ശക്തമാണെന്ന് വ്യക്തമാക്കുന്നുണ്ട്. എന്തായാലും ഗാസയിലേക്കുള്ള ആക്രമണം അതിരൂക്ഷമായി തുടരാൻ ഇസ്രായേലിൽ ഭരണകൂടം തീരുമാനിച്ചിരുന്നു. യുദ്ധം യുദ്ധം നീണ്ടുപോകുന്നതിൽ ഇസ്രായേലിന് ആശങ്കയുണ്ട് കാരണം ആഭ്യന്തരമായി വലിയ പ്രതിസന്ധികൾ ഇസ്രായേലിനെ നേരിടേണ്ടിവരുന്നു അതുകൊണ്ടുതന്നെ എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണം അതിനുവേണ്ടി ശക്തമായ പോരാട്ടം നടത്തണം അതിനുവേണ്ടി വലിയ വലിയ മുന്നൊരുക്കങ്ങൾ നടത്തണം.