ഉപ്പും മുളകിന് ശേഷം ലെച്ചുവും പാറുക്കുട്ടിയും ഒന്നിച്ച്, വൈറലായി ചിത്രം

ഏറെ ആരാധകര്‍ ഉള്ള പരമ്പരകളില്‍ ഒന്നായിരുന്നു ഉപ്പും മുളകും. പരമ്പരയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരങ്ങളായിരുന്നു ജൂഹി റുസ്തഗിയും ബേബി അമേയയും. പരമ്പരയിലെ പേരിലാണ് ഇരുവരും കൂടുതലും അറിയപ്പെടപുന്നത്. ബാലുവിന്റെയും നീലുവിന്റെയും മക്കളായ ലച്ചുവെന്നും പാറുക്കുട്ടിയെന്നുമാണ് ഇരുവരും അറിയപ്പെടുന്നത്. പരമ്പര അവസാനിച്ചിട്ടും ഇതിലെ കഥാപാത്രങ്ങള്‍ എല്ലാം ഇപ്പോഴും പ്രേക്ഷകരുടെ മനസില്‍ മായാതെ നില്‍ക്കുകയാണ്.

ലച്ചുവും പാറുക്കുട്ടിയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. വിഷുവിനോട് അനുബന്ധിച്ചാണ് ഇരുവരും ഒത്തുകൂടിയത്. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പാറുക്കുട്ടിക്ക് ഒപ്പമുള്ള ചിത്രം ജൂഹി പങ്കുവെച്ചിട്ടുണ്ട്. ഒരു പരസ്യത്തിലെ വിഷുദിന സ്‌പെഷ്യല്‍ പരസ്യത്തിന് വേണ്ടിയിട്ടാണ് ജൂഹിയും അമേയയും വീണ്ടും ഒന്നിച്ചത്.

കുസൃതിയും കുറുമ്പുകളുമായി ഇത്തവണത്തെ ഞങ്ങളുടെ വിഷു ആഘോഷം നക്ഷത്ര ഗോള്‍ഡ് ആന്‍ഡ് ഡയമന്‍സിനോടൊപ്പം… എന്ന് കുറിച്ചു കൊണ്ടാണ് പാറുക്കുിട്ടിക്കൊപ്പമുള്ള ചിത്രം ലെച്ചു പങ്കുവെച്ചിരിക്കുന്നത് . രണ്ട് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ലച്ചുവിനും പാറുക്കുട്ടിക്കും വിഷു ആശംസകള്‍ നേര്‍ന്ന് ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.

ലെച്ചു ഉപ്പും മുളകില്‍ നിന്നും പിന്മാറിയിരുന്നു. വിവാഹം കഴിഞ്ഞ പോകുന്ന് വിധത്തിലായിരുന്നു ലെച്ചു എന്ന കഥാപാത്രത്തെ അവസാനിപ്പിച്ചത്. ഉപ്പും മുളകില്‍ നിന്നുളള ലെച്ചുവിന്റെ പിന്‍വാങ്ങല്‍ ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. തിരികെ വരണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.