മൊട്ടയടിച്ചപ്പോള്‍ എല്ലാവരും ചോദിച്ചത് ഷൂട്ടിംഗിന് ഇനി എന്ത് ചെയ്യുമെന്നായിരുന്നു, ലെന പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലെന. ഏത് വേഷവും തനിക്ക് ആകുമെന്ന് നടി തെളിയിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. താരം പങ്കുവെയ്ക്കുന്ന പുതിയ വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. വ്യത്യസ്തവും ശക്തവുമായി വേഷങ്ങള്‍ കൊണ്ട മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്തു കഴിഞ്ഞു നടി.

അടുത്ത കാലത്ത് ലെന തല മൊട്ടയടിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തല മുണ്ഡനം ചെയ്തതിന് ശേഷം ആളുകളില്‍ നിന്നുണ്ടായ പ്രതികരണവും പിന്നീട് തനിക്കുണ്ടായ അനുഭവങ്ങളും തുറന്ന് പറയുകയാണ് നടി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടി അനുഭവം പറഞ്ഞത്.

അതിരന്‍ എന്ന സിനിമയുടെ ഷൂട്ടിന്റെ സമയത്തെടുത്ത രണ്ട് ചിത്രങ്ങളും ലെന പങ്കുവെച്ചിരിക്കുന്നത്. കഥാപാത്രത്തിന് വേണ്ടി വിഗ് ധരിച്ച ചിത്രവും വിഗില്ലാതെ നില്‍ക്കുന്ന ചിത്രവുമായിരുന്നു ഇത്. ‘ഈ രണ്ട് ചിത്രങ്ങളും ഒരു ദിവസം എടുത്തതാണ്. അതിരനിലെ രേണുക എന്ന കഥാപാത്രത്തിനു വേണ്ടിയുള്ള ലുക്ക് ആണ് ആദ്യത്തേത്. രണ്ടാമത്തെ ചിത്രം ഷൂട്ടിന്റെ പാക്ക്അപ്പിന് ശേഷം എടുത്തതും.

മൊട്ടയടിച്ചതിന് ശേഷം കേട്ട ഏറ്റവും വലിയ ചോദ്യം, ‘ഷൂട്ടിംഗില്‍ നീ ഇനി എന്ത് ചെയ്യും’ എന്നായിരുന്നു. പക്ഷെ എനിക്ക് ഒരുപാട് വൈവിധ്യങ്ങള്‍ പരീക്ഷിക്കാനുള്ള അവസരമാണ് ഈ തീരുമാനം അവസരം നല്‍കിയത്. മേക്ക്അപ്പ് ടീമിനും വിഗ് മേക്കേഴ്‌സിനും ഒരുപാട് നന്ദി,’ ലെന ഫേസ്ബുക്കിലെഴുതി.