ലെനയുടെ കാര്യത്തിൽ അഭിമാനം, ചെറുപ്പം മുതൽ സംശയം ചോദിക്കുമായിരുന്നു- മാതാപിതാക്കൾ

മലയാളത്തിൽ ഏതു തരം സ്വഭാവ വേഷങ്ങളിലും ഇണങ്ങുന്ന നടിയാണ് ലെന. സിനിമയിൽ അഭിനയിക്കുക എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു. സോഷ്യൽ മീഡിയയിൽ രസകരമായ അനുഭവങ്ങളുമെല്ലാം പങ്കുവെച്ച്‌ താരം എത്താറുണ്ട്. നടി ലെനയുടെ പ്രസ്താവനകൾക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾ ഉയരുന്നു. മനോരോഗ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകളെ കുറിച്ചും, രക്തത്തിലെ കൊഴുപ്പ് കുറയ്ക്കുന്ന ഔഷധങ്ങളെ പറ്റിയും, മൈഗ്രൈനേക്കുറിച്ചും ലെന നടത്തിയ പ്രസ്താവനകൾക്കെതിരെയാണ് വിമർശനം വന്നത്.

ഇപ്പോളിതാ ലെനയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നടിയുടെ അമ്മയും അച്ഛനും. കുട്ടിക്കാലം മുതലേ എല്ലാത്തിലും സംശയം ചോദിക്കുന്ന ആളായിരുന്നു ലെന. ഇപ്പോൾ ഒരു പുസ്തകം എഴുതി. എപ്പോഴും കൗതുകം കാണിച്ച ആൾ അതിനെ ഒരു കൺക്ലൂഷനിലെത്തിച്ച് പുസ്തകമാക്കിയത് വലിയ കാര്യമായി ഞാൻ കാണുന്നെന്ന് ലെനയുടെ പിതാവ് മോഹൻദാസ് പറയുന്നു. ബേബി ക്ലാസിന് സ്കൂളിൽ കൊണ്ടുവിടുമ്പോൾ സ്കൂളിൽ പോകണമെന്ന് സ്വയം പുറപ്പെടുന്ന കുട്ടിയായിരുന്നു.

മൂന്ന് വയസുള്ളപ്പോൾ പ്രീ കെജിയിൽ കൊണ്ടുവിട്ടു. അവിടെയുള്ള മറ്റ് കുട്ടികൾ കരയുമ്പോൾ ഇവൾ അവരെ ആശ്വസിപ്പിച്ചിരുന്നെന്നും മോഹൻദാസ് ഓർത്തു, ഇതേക്കുറിച്ച് ലെനയും സംസാരിച്ചു. ഈ സ്വഭാവം കാരണം ആ സ്കൂളിന്റെ പ്രിൻസിപ്പൽ ഇട്ട പേര് ​ഗ്രാന്റ് മദർ ഓഫ് ദ സ്കൂൾ എന്നായിരുന്നു. ആശ്വസിപ്പിക്കുന്നത് തന്റെ വീക്ക്നെസാണെന്നും ലെന വ്യക്തമാക്കി. ലെനയെക്കുറിച്ച് അമ്മ ടീനയും സംസാരിച്ചു.

ലെനയെ ​ഗർഭിണിയായിരുന്ന സമയത്ത് വളരെ മോശമായിരുന്നു. അസാമിലായിരുന്നു. ഇപ്പോഴത്തേതൊന്നും നോക്കേണ്ട, പിറന്ന ശേഷം ഈ കുഞ്ഞിന്റെ പേരിൽ നിങ്ങൾ അറിയപ്പെടുമെന്ന് ​ഗൈനക്കോളജിസ്റ്റ് പറഞ്ഞു. ലെനയുടെ കാര്യത്തിൽ തനിക്ക് അഭിമാനമുണ്ടെന്ന് അമ്മ ടീനയും പറഞ്ഞു.