ഞാൻ സിനിമയിലെത്തണം എന്ന് അച്ഛൻ ആഗ്രഹിച്ചിട്ടില്ല- ലിയോണ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലിയോണ ലിഷോയ്. കലികാലം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. മമ്മൂട്ടി നായകനായ ജവാൻ ഓഫ് വെള്ളിമല എന്ന ചിത്രത്തിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെടുന്നത്. സിനിമാ-സീരിയൽ താരം ലിഷോയ്‌യുടെ മകളാണ് ലിയോണ. ഇപ്പോൾ ഒരു അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

ഞാൻ സിനിമയിലെത്തണം എന്ന് അച്ഛൻ ആഗ്രഹിച്ചിട്ടൊന്നുമില്ല. അച്ഛൻ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല ഞാൻ നടിയാകുമെന്ന്. കാരണം ഞാനൊരു ഇൻട്രോവേർട്ട് ടൈപ്പാണ്. ഞാനും അങ്ങനെ ആഗ്രഹിച്ച് വന്നതൊന്നുമല്ല. അറിയാതെ വന്ന് പെട്ടതാണ്. സിനിമയിൽ വന്ന ശേഷമാണ് ഞാൻ സിനിമയെ ഇഷ്ടപ്പെട്ട് തുടങ്ങിയത്. കുറേ ഓഫറുകൾ വന്നപ്പോൾ അച്ഛൻ ‘ഒന്ന് ട്രൈ ചെയ്‌തോളൂ, എല്ലാവർക്കും കിട്ടുന്ന ചാൻസല്ലല്ലോ’ എന്ന് പറഞ്ഞു. സിനിമയിൽ തുടക്കകാലത്ത് ഞങ്ങൾ കുടുംബത്തോടെ ബാം​ഗ്ലൂരിൽ സെറ്റിൽഡായിരുന്നു. അന്ന് ഞാൻ ചെറിയ രീതിയിൽ മോഡലിങ് ചെയ്യുന്നുണ്ട്. അച്ഛന്റെ സിനിമാ മേഖലയിൽ നിന്നുള്ള സുഹൃത്താണ് റെജി നായർ. ഒരിക്കൽ അദ്ദേഹമാണ് എന്നെ അഭിനയിപ്പിച്ചുകൂടെ എന്ന് അച്ഛനോട് ചോദിക്കുന്നത്. താൽപര്യം ഒട്ടും ഇല്ലാതെയാണ് സിനിമയിലേക്ക് എത്തിയത്. അങ്ങനെ കലികാലത്തിൽ അഭിനയിച്ചു. അച്ഛൻ നടനാണ്. പക്ഷെ അദ്ദേഹം വീട്ടിൽ സിനിമ സംസാരിക്കാറില്ല. ഞാൻ സിനിമാ സെറ്റ് കാണുന്നത് പോലും അഭിനയം തുടങ്ങിയ ശേഷമാണ്. ഞാൻ കഥാപാത്രത്തിന്റെ വലിപ്പം നോക്കിയല്ല സിനിമ ചെയ്യുന്നത്.’

‘ആൻ മരിയ കലിപ്പിലാണ് ചെയ്ത സമയത്ത് അഭിമുഖങ്ങൾ നൽകിയപ്പോൾ അവർ ചോദിച്ചു എന്തുകൊണ്ടാണ് അമ്മ വേഷം ചെയ്തതെന്ന്. അന്നാണ് ഞാൻ അങ്ങനൊരു കാര്യത്തെ കുറിച്ച് ചിന്തിച്ചത്. നല്ലൊരു കഥാപാത്രം അതിന്റെ പ്രസക്തി എന്നൊക്കെ മാത്രമാണ് അന്ന് ഞാൻ ആ സമയത്ത് ചിന്തിച്ചത്. അത് ചെയ്തതിൽ നഷ്ടബോധമൊന്നും ഇന്നേവരെ ഉണ്ടായിട്ടില്ല. ആ സിനിമ ചെയ്തത് കൊണ്ടാണ് മായാനദിയിലെ സമീറയും ക്വീനിലെ കഥാപാത്രവും എല്ലാം എന്നിലേക്ക് എത്തിയത്