ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി; പ​രി​ശോ​ധ​ന വേ​ഗ​ത്തി​ല്‍ പൂ​ര്‍ത്തീ​ക​രി​ച്ച് വ​യ​നാ​ട് ജി​ല്ല

ക​ൽ​പ​റ്റ: ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​രു​ടെ പ​രി​ശോ​ധ​ന സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ പൂ​ര്‍ത്തീ​ക​രി​ച്ച് വ​യ​നാ​ട് ജി​ല്ല. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത്ത​ല​ത്തി​ല്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ജി​ല്ല ക​ല​ക്ട​ര്‍ നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രും ന​ട​ത്തി​യ ഓ​ണ്‍ലൈ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ ആ​കെ​യു​ള്ള 38,130 അ​പേ​ക്ഷ​ക​രി​ല്‍നി​ന്ന് 21,246 പേ​ര്‍ യോ​ഗ്യ​ത നേ​ടി.

കേ​ര​ള സ​ര്‍ക്കാ​റി​‍െൻറ ലൈ​ഫ് സ​മ്പൂ​ര്‍ണ പാ​ര്‍പ്പി​ട സു​ര​ക്ഷ പ​ദ്ധ​തി​യി​ലൂ​ടെ ജി​ല്ല​യി​ല്‍ ഇ​തി​നോ​ട​കം 4,718 കു​ടും​ബ​ങ്ങ​ളു​ടെ അ​ട​ച്ചു​റ​പ്പു​ള്ള വീ​ട് എ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള ലൈ​ഫ് ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ടാ​നാ​കാ​തെ​പോ​യ അ​ര്‍ഹ​രാ​യ ഭൂ​ര​ഹി​ത, ഭ​വ​ന​ര​ഹി​ത കു​ടും​ബ​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ച​തി​ന്‍ 38,130 അ​പേ​ക്ഷ​ക​ള്‍ ജി​ല്ല​യി​ല്‍ ല​ഭി​ച്ചു.

അ​പേ​ക്ഷ​ക​ളു​ടെ ഒ​ന്നാം​ഘ​ട്ട പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് ജി​ല്ല​യി​ല്‍ 23,798 അ​പേ​ക്ഷ​ക​രു​ണ്ടാ​യി​രു​ന്നു. വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​പ​യോ​ഗി​ച്ച് മാ​ര്‍ച്ച് 18ന് ​പു​ന:​പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ശേ​ഷം ജി​ല്ല​യി​ല്‍ 21,246 ഗു​ണ​ഭോ​ക്താ​ക്ക​ളെ അ​ര്‍ഹ​രാ​യി ക​ണ്ടെ​ത്തി. ഇ​തി​ല്‍ 5589 പേ​ര്‍ ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത​രും 15,657 പേ​ര്‍ ഭ​വ​ന​ര​ഹി​ത​രു​മാ​ണ്.