മകളുടെ ഫ്രെയിമില്‍ അതി സുന്ദരിയായി ലിസി, ഇപ്പോഴും നായിക തന്നെയെന്ന് ആരാധകര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലിസി. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നടി പങ്കുവെച്ച പുതിയ ചിത്രമാണ് ആരാധകര്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുന്നത്. ഈ ചിത്രമെടുത്തത് വളരെ പ്രശസ്തയായ ഫൊട്ടോഗ്രാഫറാണെന്നാണ് ലിസി പറയുന്നത്. മറ്റാരുമല്ല സ്വന്തം മകളും നടിയുമായ കല്യാണിയാണ് ലിസിയുടെ മനോഹര ചിത്രം ക്യാമറയില്‍ പകര്‍ത്തിയത്. വര്‍ഷങ്ങള്‍ ഏറെയായെങ്കിലും നടിക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്നും ഇപ്പോഴും നായികയായി അഭിനയിക്കാമെന്നുമാണ് ആരാധകര്‍ പറയുന്നത്.

1990 ഡിസംബര്‍ 13ന് ആയിരുന്നു പ്രിയദര്‍ശന്‍ ലിസിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. എന്നാല്‍ പിന്നീട് 24 വര്‍ഷത്തെ ദാമ്പത്തിക ജീവിതം അവസാനിപ്പിച്ച് 2016ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. ഇപ്പോള്‍ ലിസി ചെന്നൈയില്‍ ഡബ്ബിംഗ് സ്റ്റുഡിയോ നടത്തി വരികയാണ്. ചെന്നൈയിലെ ലിസിയുടെ ബിസിനസ് ഹൗസായ ലേ മാജിക് ലാന്റേണിലാണ് ഡബ്ബിങ് സ്റ്റുഡിയോയും പ്രവര്‍ത്തിക്കുന്നത്.

അതേസമയം, മലയാളത്തിലെ ഏറ്റവും വലിയ സിനിമയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ അവസാനവട്ട മിനുക്കുപണിയിലാണ് പ്രിയദര്‍ശന്‍. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം നൂറുകോടി ബജറ്റിലാണ് ഒരുങ്ങുന്നത്. കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്.