കാമുകനായി 11കാരിയായ ബന്ധുവിനെ കാഴ്ചവെച്ച് കാമുകി, അജിക്ക് എല്ലാ സഹായവും ചെയ്തത് സ്മിത

പതിനൊന്ന്കാരിയെ ശാരീരികമായി ദുരുപയോഗം ചെയ്ത കേസില്‍ കമിതാക്കളെ 20 വര്‍ഷം കഠിന തടവിനും പിഴ ശിക്ഷയും വിധിച്ചു. പ്രമാടം ളാക്കൂര്‍ മൂല പറമ്പില്‍ കോളനിയില്‍ അജി എന്ന 46കാരനും, കാമുകി പുതുപ്പറമ്പില്‍ സ്മിത എന്ന 33കാരിയെയുമാണ് പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി കുറ്റക്കാരാണെന്ന് കണ്ട് ശിക്ഷ വിധിച്ചത്. തന്റെ ബന്ധത്തിലുള്ള പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയ് സ്മിത കാമുകനായ അജിക്ക് കാഴ്ച വെയ്ക്കുകയായിരുന്നു. മാത്രമല്ല അജിക്ക് പെണ്‍കുട്ടിയെ പീഡിപ്പിക്കാനുള്ള എല്ലാ ഒത്താശയും സ്മിത ചെയ്ത് കൊടുക്കുകയും ചെയ്തു.

2017 ജൂണിലാണ് സംഭവം നടന്നത്. സ്മിതയും അജിയും ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയവരാണ്. ഇരുവരും സ്‌നേഹബന്ധത്തില്‍ കഴിഞ്ഞു വരികയായിരുന്നു. സ്മിതയുടെ വളരെ അടുത്ത ബന്ധത്തില്‍ പെട്ടതാണ് കുട്ടി. അവധി സമയം പെണ്‍കുട്ടി കുടുംബവീട്ടില്‍ താമസിച്ചിരുന്നു. ഇതിനിടെ കുടുംബവീടിന് അടുത്തുള്ള ആളോഴിഞ്ഞ വീട്ടില്‍ പെണ്‍കുട്ടിയെ സ്മിത ബലമായി കൂട്ടിക്കൊണ്ടുപോയി കാമുകന് കാഴ്ച വെയ്ക്കുകയായിരുന്നു.

ഒരേ ദിവസം രാത്രിയും പകലും അജി പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തു. ഈ സമയമൊക്കെ എല്ലാ സഹായവും ചെയ്ത് സ്മിത കൂടെയുണ്ടായിരുന്നു. രാത്രി കുടുംബ വീട്ടില്‍ നിന്നും പുറത്തിറങ്ങിയ പെണ്‍കുട്ടിയുടെ ഇളയ സഹോദരന്‍ ആളൊഴിഞ്ഞ വീട്ടില്‍ വെളിച്ചം കണ്ടു. തുടര്‍ന്ന് ഇവിടെ എത്തി നോക്കിയപ്പോഴാണ് സ്മിതയുടെ സാന്നിധ്യത്തില്‍ അജി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുന്നത് കണ്ടത്. പെണ്‍കുട്ടിയുടെ സഹോദരന്‍ ഇത് കണ്ടെന്ന് മനസിലായതോടെ സ്മിത സഹോദരനെ ദേഹോപദ്രവം ഏല്‍പ്പിച്ചു. അജിയും സ്മിതയും പതിവായി മദ്യപിച്ചിരുന്നു. ഇതേ ചൊല്ലി ഇരയുടെ അമ്മൂമ്മയും സ്മിതയും തമ്മില്‍ തര്‍ക്കവും ഉണ്ടാകാറുണ്ടായിരുന്നു. അമ്മൂമ്മയോടൊപ്പം കുടുംബ വീട്ടില്‍ താമസിച്ചിരുന്ന കുട്ടിയെയാണ് സ്മിതയുടെ ഒത്താശയോടെ അജി പീഡിപ്പിച്ചത്.

20 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകള്‍ തെളിവില്‍ സ്വീകരിക്കുകയും ചെയ്ത കേസില്‍ ഒന്നാം പ്രതിയെ ഇന്ത്യന്‍ പീനല്‍ കോഡ് 376 വകുപ്പ്, പോക്‌സോ വകുപ്പ് ആറ് എന്നിവ പ്രകാരം 20 വര്‍ഷം കഠിന തടവിനും 75,000 രൂപ പിഴയും പിഴ അടക്കാതിരുന്നാല്‍ ഏഴ് മാസത്തെ തടവിനും രണ്ടാം പ്രതിയെ ബലാല്‍സംഗത്തിന് ഒത്താശയും സൗകര്യവും ചെയ്തു കൊടുത്തതിന് 20 വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴശിക്ഷയും കൂടാതെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75 വകുപ്പും പ്രകാരം 3 വര്‍ഷത്തെ വെറും തടവും കൂടാതെ പിഴ അയ്ക്കാതിരുന്നാല്‍ 2 മാസം തടവും കൂടി അനുഭവിക്കണം.

രണ്ടാം പ്രതി ശിക്ഷ പ്രത്യേകം പ്രത്യേകം അനുഭവിക്കണമെന്ന് വിധിന്യായത്തില്‍ പറയുന്നു. പോക് സോ പ്രിന്‍സിപ്പല്‍ ജഡ്ജി ജയകുമാര്‍ ജോണാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി പ്രിന്‍സിപ്പല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ: ജയ്‌സണ്‍ മാത്യൂസ് ഹാജരായ കേസ് രജിസ്റ്റര്‍ ചെയ്തത് കോന്നി പൊലീസാണ്. കേസ് അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് അടൂര്‍ ഡിവൈ.എസ്പി ആയിരുന്ന ആര്‍. ജോസാണ്.