കേരളത്തിൽ ഒരു വീട്ടിൽ 1ലക്ഷം രൂപ വരുമാനം വരാൻ പോകുന്നു

കേരളത്തിലേക്ക് നിക്ഷേപം ഒഴുകുന്നുവെന്ന സംസ്ഥാന സർക്കാരിന്റെയും സിപിഎമ്മിന്റെയും അവകാശവാദങ്ങൾ നുണക്കഥകളെന്ന് തെളിയിച്ച് ആർബിഐ റിപ്പോർട്ട്. പുതിയ നിക്ഷേപങ്ങൾ വരുന്നതിൽ കേരളം ഏറെ പിന്നിലാണെന്ന് ബാങ്കുകളുടെ സഹായത്തോടെ പുതുതായി ആരംഭിക്കുന്ന പദ്ധതികളെകുറിച്ച് പഠിച്ച് റിസർവ് ബാങ്ക് തയ്യാറാക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ നിക്ഷേപങ്ങൾ ആകർഷിക്കാനെന്ന പേരിൽ കോടികൾ മുടക്കി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന പല പരിപാടികളും ഇതോടെ സംശയത്തിന്റെ നിഴലിലായി.

ഈ റിപ്പോർട്ടിനൊടൊപ്പം ചേർത്തു വായിക്കേണ്ട സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന്റെ ഒരു വീഡിയോയും വൈറലാവുന്നു. വല്ലാതെ ബോറടിയ്ക്കുമ്പോൾ ഒന്ന് കണ്ട് നോക്ക് എല്ലാ വിഷമവും മാറും എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്. 25 വർഷങ്ങൾക്കുള്ളിൽ ആണുങ്ങൾ രാജ്യത്തെ ആരും സ്വപ്നം കാണിയ്ക്കാത്ത ലെവലിൽ എത്തിക്കും അന്ന് കേരളവും അതെ ലെവലിൽ ഉയരും എന്നതിന് യാതൊരു സംശയവുമില്ല പക്ഷെ ആ വികസനം കൊണ്ട് വരുന്നത് തങ്ങളാണെന്ന തള്ളൽ ആണ് സഹിക്കാൻ പറ്റാത്തത് അത്തരത്തിൽ ഒരു തള്ളൽ ആണ് ഗോവിന്ദൻ മാഷ് നടത്തിരിക്കുന്നത്.

വീഡിയോ കാണാം