ചെലവ് താങ്ങാവുന്നതിലും കൂടുതൽ, കേരളത്തിലേക്കുള്ള യാത്ര വേണ്ടെന്നുവെച്ച് മഅദനി

ബെംഗളൂരു. മഅദനിയുടെ ആവശ്യം സുപ്രീംകോടതി തള്ളിയതോടെ കേരളത്തിലേക്കുള്ള യാത്ര വേണ്ടെന്ന് വെച്ച് മഅദനി. ഭീമമായ തുക ചെലവാക്കി കേരളത്തിലേക്ക് പോകുവാന്‍ സാധിക്കില്ലെന്ന് മഅദനി പറഞ്ഞു. ഇത്രയും വലിയ തുക ആവശ്യപ്പെടുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കും. കരുതല്‍ തടങ്കലില്‍ കഴിയുന്ന ആള്‍ക്ക് ഇത്രയും വലിയ തുക കണ്ടെത്തുവാന്‍ സാധിക്കുല്ലെനാണ് മദനി പറയുന്നത്.

ജ്യാമത്തില്‍ ഇളവ് ലഭിച്ച് കേരളത്തിലേക്ക് പോകുന്നതിനുള്ള സുരക്ഷ ചെലവ് കുറയ്ക്കണമെന്ന മഅദനിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. കര്‍ണാടക സര്‍ക്കാരിന്റെ നടപടിയില്‍ ഇടപെടുവാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. പോലീസ് അകമ്പടിയുടെ ചെലവായി മാസം 20 ലക്ഷം കെട്ടിവയ്ക്കണമെന്നായിരുന്നു കര്‍ണാടക പോലീസിന്റെ ആവശ്യം.

തുക കുറയ്ക്കുവാന്‍ സാധിക്കില്ലെന്നും കര്‍ണാടക പോലീസ് സുപ്രീംകോടതിയെ അറിയിച്ചു. ജൂലൈ എട്ട് വരെയുള്ള സുരക്ഷ കാര്യങ്ങള്‍ക്ക് 54.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം സുരക്ഷാഭീഷണി, റിസ്‌ക് അസസ്മെന്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥരെ തീരുമാനിച്ചിരിക്കുന്നതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതിനെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ ഡിസിപി യതീഷ് ചന്ദ്രയെ നിയോഗിച്ചിരുന്നു.