ശ്രീവിദ്യയുടെ നല്ല കാലത്ത് ഞങ്ങള്‍ തമ്മില്‍ നല്ല അടുപ്പമായിരുന്നു, മധു പറയുന്നു

മലയാള സിനിമയില്‍ ഒരുകാലത്ത് പ്രേക്ഷകരുടെ പ്രിയ താര ജോഡികളായിരുന്നു മധുവും ശ്രീവിദ്യയും. ശ്രീവിദ്യയുടെ വ്യക്തി ജീവിതവും അന്നത്തെ കാലത്ത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. അവസാന നാളുകളില്‍ നടിയുടെ അസുഖം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മലയാള സിനിമ ലോകത്ത് വലിയ ചര്‍ച്ചയായപ്പോള്‍ നടിക്ക് ഒപ്പം അഭിനയിച്ച താരങ്ങള്‍ക്ക് പോലും ആ വാര്‍ത്തകള്‍ ഞെട്ടലായിരുന്നു. ഇപ്പോള്‍ ശ്രീവിദ്യയ്ക്ക് ഒപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍ മധു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മധു മനസ് തുറന്നത്.

മധുവിന്റെ വാക്കുകള്‍ ഇങ്ങനെ, ‘ശ്രീവിദ്യയുമായി എനിക്ക് ആദ്യം ഉണ്ടായിരുന്നു അടുപ്പം അവരുടെ അവസാന കാലം വരെയും ഉണ്ടായിരുന്നു . അവസാന സമയത്ത് അവര്‍ക്ക് അസുഖമൊക്കെ ആയപ്പോള്‍ എന്നെ അഭിമുഖീകരിക്കാന്‍ അവര്‍ക്കൊരു മടിയുണ്ടായിരുന്നു. കാരണം അവരുടെ നല്ല കാലത്ത് ഞങ്ങള്‍ തമ്മില്‍ നല്ല അടുപ്പമായിരുന്നു. അസുഖമായപ്പോള്‍ അതിനു മാറ്റം വന്നു. അത് എല്ലാവര്‍ക്കും ഉണ്ടാകുന്ന കാര്യമാണ്.

അതിനാല്‍ തന്നെ അവരുടെ ശരിക്കുമുള്ള അസുഖം ഞാന്‍ മനസിലാക്കുന്നത് തന്നെ വളരെ താമസിച്ചിട്ടാണ്. ഞാന്‍ അവസാനമായി അവരെ കാണുന്നത് സായി ഭജന്‍ ടാഗൂര്‍ തിയേറ്ററില്‍ വച്ച് അവര്‍ പാടുന്നതാണ്. അത് കഴിഞ്ഞു രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോഴാണ് അവര്‍ തീരെ വയ്യാതെ ഹോസ്പ്പിറ്റലില്‍ അഡ്മിറ്റ് ആയെന്ന്’.