പിണറായി പെട്രോൾ അടിച്ച് തളർന്ന മലയാളിക്ക് ശുഭകാഴ്ച്ച, മാഹിയിൽ 15 രൂപയും കുറവ്

മാഹിയിലെ എണ്ണ വില്പനയിൽ നിന്നും കേരളം പഠിക്കാനുണ്ട്. പിണറായി പെട്രോളും കേന്ദ്ര ഭരണ പ്രദേശമായ മാഹിയിലെ മോദി പെട്രോളും തമ്മിൽ ഉള്ള ഗുണ വ്യത്യാസവും മറ്റുമാണ്‌ അറിയേണ്ടത്. എങ്ങിനെയാണ്‌ പെട്രോളും ഡീസലും വില്ക്കേണ്ടത് എന്നും അവയുടെ നിലവാരവും മാഹിയിൽ കൃത്യമായി ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പാക്കുന്നുണ്ട്

കേരളത്തിന്റെ ഉള്ളിൽ കിടക്കുന്ന ഈ ചെറിയ പ്രദേശത്ത് ഇങ്ങിനെ ഒക്കെ ചെയ്ത് ഗുണ നിലവാരമുള്ള എണ്ണ കൃത്യ അളവിൽ നൽകാമെങ്കിൽ എന്തുകൊണ്ട് കേരളത്തിലും ഇങ്ങിനെ ഒക്കെ ചെയ്ത് കൂടാ.. കാരണം മാഹിയിൽ ഒക്കെ ഒരു ഭരണം ഉണ്ട്. നല്ല ഉദ്യോഗസ്ഥർ ഉണ്ട്. കേന്ദ്ര ഭരണ പ്രദേശം കൂടിയാണ്‌.

മാഹിയിൽ പെട്രോൾ പമ്പുകളിൽലീഗൽ മെട്രോളജി , സിവിൽ സപ്ലൈസ് പബ്ലിക്ക് ഹെൽത്ത് തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തിലാണ് ഗുണ നിലവാര പരിശോധന നടത്തിയത്. അവർ വന്ന് സാമ്പിൾ ശേഖരിച്ച് എണ്ണയിൽ മായം ഉണ്ടോ എന്ന് ഉറപ്പ് വരുത്തി. കൃത്യമായ അളവ് പാത്രത്തിലേക്ക് എണ്ണ അടിച്ച് മീറ്ററിൽ കാണിക്കുന്ന ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തി. എല്ലാം പൊതുജനങ്ങളുടെ സാനിധ്യത്തിൽ ആയിരുന്നു. മിന്നൽ പരിശോധനയാണ്‌ നടത്തിയത്

ഇനി കേരളത്തിലേക്ക് വന്നാൽ എണ്ണയിൽ മായം കലരുന്നു എന്ന് വലിയ ആക്ഷേപവും പരാതിയുമാണ്‌. നടപടിയോ പരിശോധനയോ ഒന്നും ഇല്ല. കൃത്യമായ അളവിലും കുറച്ചാണ്‌ പെട്രോളും മറ്റും ലഭിക്കുന്നത് എന്ന് ജനങ്ങൾ നിരവധി തവണ കുപ്പിയിലും മറ്റും എണ്ണ അടിച്ച് വീഡിയോ സഹിതം പരാതി പറഞ്ഞിട്ടും നടപടികൾ ഉണ്ടായിട്ടില്ല. കേരളത്തിലെ അനേകം പമ്പുകൾക്കെതിരെ കൃത്യമായ അളവിൽ അല്ല എണ്ണ നല്കുന്നത് എന്ന പരാതി ഉണ്ട്. പരാതികൾ സോഷ്യൽ മീഡിയയിൽ എണ്ണയുടെ അളവ് അറ്റക്കം കാണിച്ച് വന്നിരുന്നു.

ഒരു നടപടിയും അന്വേഷണവും ഇല്ല. ഇന്ത്യയിലേ തന്നെ ഏറ്റവും തീപിടിച്ച വിലയ്ക്ക് എണ്ണ വില്ക്കുന്ന സംസ്ഥാനമാണ്‌ കേരളം. നമ്മുടെ അതിർത്തി സംസ്ഥാനത്തെല്ലാം എണ്ണ വില കുറവാണ്‌.മാഹിയിൽ കേരളത്തേക്കാൾ 15 രൂപ പെട്രോൾ വില കുറവാണ്‌. അതായത് മാഹിയിൽ വെറും 93 രൂപയ്ക്ക് പെട്രോൾ കിട്ടുമ്പോൾ കേരളത്തിൽ ലിറ്ററിനു 108 രൂപയാണ്‌ വില. 15 രൂപയാണ്‌ ഒരു കാരണവും ഇല്ലാതെ കേരള സർക്കാർ മാഹിയേക്കാൾ കൂടുതൽ നികുതി ചുമത്തുന്നത്.