കൂട്ടുകാരിയെ ലോഡ്ജിൽ കൊണ്ടുപോയി മയക്കി മാല കവർന്ന പ്രതി അറസ്റ്റിൽ

മാഹിയിലെത്തി കുറ്റകൃത്യം നടത്തി കേരളത്തിലേക്ക് മുങ്ങുന്ന മലയാളികളേ ഇപ്പോൾ മാഹി പോലീസ് ഓടിച്ചിട്ട് പിടിക്കുകയാണ്‌. മാഹിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്ത ശേഷം വടകര സ്വദേശിനിയായ പെൺ സുഹൃത്തിനെ അവിടുത്തേക്ക് വിളിച്ചു വരുത്തുകയും മദ്യം നൽകി ബോധരഹിതയാക്കിയ ശേഷം മാല കവർന്ന് മുങ്ങിയ പ്രതി മിർഷാദ് 44 വയസ് എന്നയാളേ അറസ്റ്റ് ചെയ്തു. മാഹിയിൽ ലോഡ്ജിൽ കൂട്ടുകാരിയെ ഉപേക്ഷിച്ച് മുങ്ങിയ മീർഷാദിനെ കേരളത്തിൽ കയറി മാഹി പോലീസ് സംഘം പിടികൂടുകയായിരുന്നു. മാഹി എസ്.പി. രാജശങ്കർ വെള്ളാട്ട് രൂപീകരിച്ച പ്രത്യേക പോലീസ് ടീമാണ്‌ കേരളത്തിൽ വയനാട്ടിൽ എത്തിയത്.

സംഭവം ഇങ്ങിനെ

കഴിഞ്ഞ ജൂലായ് 28 വയനാട്ടിൽ നിന്നും മിർഷാദും കൂട്ടുകാരിയും മാഹിയിൽ എത്തി. മാഹിയിൽ ലോഡ്ജ് എടുക്കുകയും ചെയ്തു. പുറത്തിറങ്ങി മിർഷാദ് മദ്യം വാങ്ങി വന്ന് കൂട്ടുകാരിയുമായി മദ്യ സേവ നടത്തി. ഇതിനിടയിൽ കൂടുകാരിയെ കൊണ്ട് കൂടുതൽ മദ്യം കോളയിലും മറ്റും ചേർത്ത് കഴിപ്പിച്ചു. അമിതമായ മദ്യപാനത്തിൽ യുവതി അബോധാവസ്ഥയിലായി.

പെൺകുട്ടി ബോധരഹിതയായ ശേഷം മിർഷാദ് അവളുടെ കഴുത്തിലണിഞ്ഞിരുന്ന മൂന്ന് പവനോളം തൂക്കം വരുന്ന സ്വർണ മാലയുമായി കടന്നു കളയുകയും ചെയ്തു.മോഷ്ടിച്ച സ്വർണം ഇയാൾ അതേ ദിവസം തന്നെ പയ്യന്നൂരിലെ ഒരു ജ്വല്ലറിയിൽ 1,19,000/- രൂപക്ക് വിൽക്കുകയായിരുന്നു. ബോധം തെളിഞ്ഞ പെൺകുട്ടിക്ക് താൻ ചതിക്കപ്പെട്ടുൻ എന്ന് മനസിലായി. തുടർന്ന് ആൺ സുഹൃത്തിനെതിരേ പരാതി നല്കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ്‌ വയനാട് മീനങ്ങാടി സ്വദേശി മിർഷാദ് (44) ആണ് മാഹി പോലീസിന്റെ പിടിയിലായത്.വടകരയിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയും പയ്യന്നൂരിലെ ജ്വല്ലറിയിൽ നിന്ന് തൊണ്ടി മുതൽ കണ്ടെടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

മാഹി സി.ഐ. ബി.എം. മനോജിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും മാഹി എസ്.ഐ പി. പ്രദീപ്, എ.എസ്.ഐ. കിഷോർ കുമാർ തുടങ്ങിയ വരുടെ സംഘമാണ്‌ അന്വേഷണം നടത്തിയത്