മുഖത്തും പല്ലുകൾക്കും പരുക്ക്, മഹേഷ് കുഞ്ഞുമോന് ഇന്ന് ശസ്ത്രക്രിയ

നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധിയുടെ വിയോഗത്തിൽ ഏറെ വേദനിക്കുന്ന പ്രിയപ്പെട്ടവർക്ക് ,ഇപ്പോൾ ഒരു പ്രാർത്ഥനയെ ഉള്ളു ,ഗുരുതര പരിക്കുകളോടെ ഇപ്പോഴും ആശുപത്രിയിൽ കഴിയുന്ന ബിനു അടിമാലിക്കും ,മഹേഷ് കുഞ്ഞുമോനും ,ഉല്ലാസ് അരൂരിനും എത്രയും വേഗം സുഖം പ്രാപിക്കണം എന്നാണ് സുധിയുടെ മരണത്തിനിടയാക്കിയ അതെ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി പറയുമ്പോഴും അടുത്തകാലത്ത് മലയാളികളെ ഏറെ രസിപ്പിച്ച മറ്റൊരു മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോന് ഒമ്പത് മണിക്കൂര്‍ നീളുന്ന അടിയന്തര ശസ്ത്രക്രിയ ഇന്ന് വേണമെന്നുള്ള വിവരങ്ങൾ പുറത്തു വരികയാണ് ,തീവ്രപരിചരണ വിഭാഗത്തിലുള്ള മഹേഷിനെ ഇന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കും.

ഒൻപതു മണിക്കൂർ നീളുന്ന ശസ്ത്രക്രിയയാണ് മഹേഷിന് നടത്തുന്നതെന്നും എല്ലാവരുടെയും പ്രാർഥന മഹേഷിനോടൊപ്പം ഉണ്ടാകണമെന്നും മഹേഷിന്റെ സുഹൃത്ത് പങ്കുവച്ച കുറിപ്പിൽ പറയുന്നു. കൊച്ചി അമൃത ആശുപത്രിയിലാണ് മഹേഷുള്ളത്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മഹേഷിന്റെ മുഖത്തും പല്ലുകൾക്കുമാണ് പരുക്ക്.

ജൂൺ അഞ്ചാം തീയതി പുലർച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നിൽ കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്റ്റേജ്ഷോയ്ക്കു ശേഷം വടകരയിൽനിന്ന് എറണാകുളത്തേക്കു മടങ്ങുകയായിരുന്നു താരങ്ങൾ. തലയ്ക്ക് പരുക്കേറ്റ സുധിയെ പെട്ടെന്ന് തന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബിനു അടിമാലിയും ഉല്ലാസ് അരൂരും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. മഹേഷ് കുഞ്ഞുമോനെ വിദഗ്ധ ചികിത്സയ്ക്കായി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുഖത്ത് പരിക്കുപറ്റിയ മഹേഷിന്റെ പല്ലുകൾ പൊട്ടിയിട്ടുണ്ടെന്നാണ് സുഹൃത്തുക്കൾ സൂചിപ്പിക്കുന്നത്. ബിനു അടിമാലി അപകടനില തരണം ചെയ്തു എങ്കിലും ബിനുവിന് മുഖത്തുപരിക്കുണ്ട്, തലയിൽ ചതവുണ്ട്, നട്ടെല്ലിന്റെ ഭാഗത്തു ചില പരിക്കുകൾ ഉണ്ടായെന്നും റിപ്പോർട്ടുണ്ട്.. എല്ലിന് പൊട്ടലേറ്റ ഉല്ലാസും ചികിത്സയില്‍ തുടരുകയാണ്.

ചുരുങ്ങിയ കാലം കൊണ്ട് സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കിയ മിമിക്രി കലാകാരനാണ് മഹേഷ് കുഞ്ഞുമോൻ. അസാധ്യ പെർഫെക്ഷനോടെ താരങ്ങളേയും രാഷ്ട്രീയക്കാരേയും അനുകരിക്കുന്ന മഹേഷിന്റെ പ്രകടനം പ്രേക്ഷക ഹൃദയം കീഴടക്കിയിട്ടുണ്ട്. കോവിഡ്കാലത്ത് പിണറായി വിജയനും നരേന്ദ്ര മോദിയും തമ്മിലുള്ള സാങ്കൽപിക സംഭാഷണം അനുകരിച്ചു കൊണ്ടാണ് മഹേഷ് ശ്രദ്ധേയനാകുന്നത്. വിനീത് ശ്രീനിവാസൻ, വിജയ് സേതുപതി, ബാബു രാജ് എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി മഹേഷിന്റെ തൊണ്ടയിൽ നിന്ന് താരങ്ങൾ പിന്നാലെ പുറത്തു ചാടി.

‘വിക്രം’ സിനിമയുടെ മലയാളം പതിപ്പിൽ ഏഴ് കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി മഹേഷ് സിനിമാലോകത്തെയും ഞെട്ടിച്ചിട്ടുണ്ട്. വടകരയിൽ നടന്ന പരിപാടിയിലും നിരവധി താരങ്ങളെ അനുകരിച്ചതിനു ശേഷമുള്ള മടക്കത്തിലാണ് അപകടമുണ്ടായത്. എറണാകുളം ജില്ലയില്‍ പുത്തന്‍ കുരിശിനടുത്ത് കുറിഞ്ഞിയാണ് മഹേഷിന്റെ സ്വദേശം. നടന്‍ ബിനു അടിമാലിയുടെയും ഡ്രൈവര്‍ ഉല്ലാസിന്റെയും ആരോഗ്യനിലയില്‍ പുരോഗതി. കൊച്ചിയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ് ബിനു അടിമാലിയിപ്പോള്‍. അപകടനില തരണം ചെയ്തു. എല്ലിന് പൊട്ടലേറ്റ ഉല്ലാസും ചികിത്സയില്‍ തുടരുകയാണ്.കൊല്ലം സുധിക്കൊപ്പം വടകരയിലെ പരിപാടിയില്‍ മഹേഷും പങ്കെടുത്തിരുന്നു.

ബിനു അടിമാലി, ഉല്ലാസ് അരൂര്‍ എന്നിവര്‍ക്കൊപ്പമാണ് പരിപാടി കഴിഞ്ഞ് മഹേഷും സുധിയും മടങ്ങിയത്. അപകടത്തില്‍ പരിക്കേറ്റ ബിനു അടിമാലിയും ഉല്ലാസും ചികിത്സയില്‍ തുടരുകയാണ്. ബിനു അടിമാലിയും ഉല്ലാസ് അരൂരും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്.ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് തൃശൂര്‍ കയ്പമംഗലത്തിന് സമീപം ഇവര്‍ സഞ്ചരിച്ച കാര്‍ പിക്കപ്പ് വാനിലിടിച്ച് അപകടമുണ്ടായത്. വടകരയില്‍ നിന്ന് എറണാകുളത്തേക്ക് മടങ്ങുന്നിതിനിടെ ആയിരുന്നു അപകടം.കാറിന്റെ മുന്‍സീറ്റിലിരുന്ന കൊല്ലം സുധിയ്ക്ക് തലയ്ക്കാണ് പരിക്കേറ്റത്. സുധിയെ ഉടന്‍ തന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉല്ലാസ് ആയിരുന്നു കാറോടിച്ചിരുന്നത്.പിക്കപ്പുമായി കൂട്ടിയിടിച്ച് കാറിലകപ്പെട്ട സുധിയെ എയർബാഗ് മുറിച്ച് മാറ്റിയാണ് പുറത്തെടുത്തത്. ഈ സമയത്ത് സുധിയ്ക്ക് ശബ്ദമുണ്ടായിരുന്നില്ലെന്നാണ് ദൃക്സാക്ഷി പറയുന്നത്.കാറിൽ നിന്ന് എയർബാഗ് മുറിച്ചുമാറ്റി സുധിയെ പുറത്തെടുക്കുമ്പോൾ മുഖമാകെ രക്തമായിരുന്നു എന്നാണ് ദൃക്സാക്ഷി പറയുന്നത്.കൂടാതെ വാരിയെല്ലുകൾ തകര്‍ന്ന് ആന്തരികാവയവങ്ങളില്‍ തുളഞ്ഞുകയറിയതാണ് സുധിയുടെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

തലയില്‍ ചെവിയുടെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ട്. അപകടസമയത്ത് രണ്ട് എയര്‍ ബാഗുകളും പുറത്തുവന്നെങ്കിലും നെഞ്ചിന്റെ ഭാഗം ഡാഷ് ബോര്‍ഡിലിടിച്ച് സുധിയുടെ വാരിയെല്ലുകള്‍ തകര്‍ന്നു.ഡാഷ് ബോര്‍ഡില്‍ രക്തം കെട്ടിക്കിടക്കുന്നുമുണ്ട്. രണ്ട് വാരിയെല്ല് ഒഴികെ എല്ലാം തകര്‍ന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സീറ്റ്ബെല്‍റ്റ് ധരിച്ചിരുന്നോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല,പിന്നാലെ ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സുധിയുടെ മരണത്തിനിടയാക്കിയ സ്ഥലം സ്ഥിരം അപകടമേഖലയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഒരാഴ്ച്ചയ്ക്കിടെ പനമ്പിക്കുന്നിൽ നടക്കുന്ന രണ്ടാമത്തെ അപകടമരണമാണിത്. നിർത്തിയിട്ട ലോറിക്ക് പിറകിൽ ടാങ്കർ ലോറിയിടിച്ച് കഴിഞ്ഞദിവസം ഡ്രൈവർ മരിച്ചിരുന്നു. കർണാടക സ്വദേശിയായിരുന്നു അന്ന് മരിച്ചത്. പുലർച്ചെ തന്നെയായിരുന്നു ഈ അപകടവും.