എന്നെ അത്രയും കെയർചെയ്ത ആളാ ലിസി, തെറ്റിദ്ധാരണ തമ്മിലകറ്റി- മേജർ രവി

ലിസിയുമായി വളരെ അടുത്ത സൗഹൃദം തനിക്കുണ്ടായിരുന്നുവെന്നും എന്നാല്‍ ചില തെറ്റിദ്ധാരണകള്‍ മൂലം പിന്നീട് അകന്നുവെന്നും പറയുകയാണ് സംവിധായകൻ മേജർ രവി. ‘എന്റെ ഗുരുനാഥനാണ് പ്രിയദര്‍ശന്‍. ഞാനും പ്രിയേട്ടനും പലപ്പോഴും പല കാര്യങ്ങളിലും ഉടക്കാറുണ്ട്. പക്ഷെ തേര്‍ഡ് പാര്‍ട്ടി വന്നിട്ട് പ്രിയേട്ടന്‍ ശരിയല്ലെന്ന് എന്നോട് പറഞ്ഞാല്‍ ഞാനത് സഹിക്കില്ല. എന്റെ ഗുരുനാഥനുമായി ഞാന്‍ ഉടക്കുന്നത് ആധികാരികമായിട്ടാണ്. അത് പല കാര്യങ്ങളിലും അദ്ദേഹം തെറ്റ് ചെയ്താല്‍ ഞാനത് തുറന്നുപറയും. ഒരിക്കലും അതിനെ ന്യായീകരിക്കാന്‍ നില്‍ക്കാറില്ല. കാരണം അദ്ദേഹം തെറ്റ് തിരുത്തണം. അതിനുവേണ്ടിയാണ്.’

‘സുചിയും ലിസിയുമായി അത്രയും നല്ല സുഹൃത്തുക്കളാണ്. ഇവര്‍ക്ക് ഞാന്‍ ഒരു സഹോദരതുല്യനും. കീര്‍ത്തിചക്ര സിനിമ ചെയ്യുന്ന സമയത്ത് ഞാന്‍ ഒരിക്കലും മറക്കാത്ത വ്യക്തികളാണ് ഇവര്‍ രണ്ടാളും. അതില്‍ ലിസി കൂടുതല്‍ ഇന്‍വോള്‍വ്ഡായിരുന്നു. സുചിയും അങ്ങനെ തന്നെ. കീര്‍ത്തി ചക്ര ചെയ്യുന്ന സമയത്ത് ഒരു സീക്വന്‍സ് ബാക്കിയുണ്ട്.’

‘പെട്ടെന്ന് ആകെ ബോഡി പെയിനായി എനിക്ക്. ഡോക്ടറുടെ അടുത്ത് പോയപ്പോഴാണ് ചിക്കന്‍ ഗുനിയയാണെന്ന് അറിയുന്നത്. ലൊക്കേഷനില്‍ പോയിട്ടും ഒന്നും ചെയ്യാന്‍ വയ്യ. ഞാന്‍ എന്നിട്ടും കഷ്ടപെട്ടിട്ട് മൈക്കിലൂടെ കാര്യങ്ങള്‍ ഷൂട്ട് ചെയ്യുകയാണ്. പ്രൊഡ്യൂസര്‍ നോക്കുമ്പോള്‍ ഞാന്‍ മൈക്കിലൂടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നു. അത്രയും വേദനയായിരിക്കുന്ന സമയമാണ്. എന്റെ അവസ്ഥ കണ്ടിട്ട് പ്രൊഡ്യൂസര്‍ ചൗധരി സാര്‍ പാക്കപ്പ് പറഞ്ഞു.’