80ല്‍ നിന്നും 68ലേക്ക്, വര്‍ക്കൗട്ടുമായി മാല പാര്‍വതി

ന്യു ജെന്‍ നടിമാരും നടന്മാരും പൊതുവെ വര്‍ക്കൗട്ടിനും ഫിറ്റ്‌നസിനുമൊക്കെ പ്രാധാന്യം നല്‍കുന്നവരാണ്. എന്നാല്‍ പുതുതലമുറക്കാര്‍ മാത്രമല്ല ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി മാലാ പാര്‍വതി. മൂന്ന് മാസം കൊണ്ട് ശരീരഭാരം 80ല്‍ നിന്ന് 68ലേക്ക് എത്തിച്ചിരിക്കുകയാണ് നടി.

’50ന് ശേഷം ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നത് ബുദ്ധിമുട്ടാണ്. പക്ഷെ ചിലപ്പോള്‍ ആ സ്ഥലവും പരിശീലകരും അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിക്കും’. ശരീരഭാരം കുറയ്ക്കാന്‍ പ്രോത്സാഹിപ്പിച്ചവര്‍ക്ക് നന്ദി കുറിച്ചുകൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. മാര്‍ച്ച് 12 മുതല്‍ തുടങ്ങിയ വര്‍ക്കൗട്ടിന്റെ വിവരങ്ങളാണ് മാലാ പാര്‍വതി പങ്കുവച്ചത്.

മേക്കോവര്‍ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് 80 കിലോ ശരീര ഭാരത്തില്‍ നിന്നും 68ല്‍ എത്തിയതിനെ കുറിച്ച് മാലാ പാര്‍വതി വ്യക്തമാക്കിയത്.