മാളവികയ്ക്ക് ഇന്ന് ജന്മദിനം, അമ്മയുടെ ചക്കിക്കുട്ടന് പിറന്നാൾ ഉമ്മകളെന്ന് പാർവതി

ആരാധകരുടെ ഇഷ്ട താരദമ്പതികളാണ് ജയറാമും പാർവ്വതിയും. ഇരുവരുടെ മക്കൾക്കും ഇതേ സ്വീകാര്യതയാണ് കിട്ടുന്നത്. ആരാധകർക്ക് പ്രിയപ്പെട്ടവരാണ് ഈ താരകുടുംബം. മകൻ കാളിദാസ് സിനിമയിൽ അരങ്ങേറ്റം കുറിച്ച് ചിത്രങ്ങളിൽ സജീവമാവാൻ തുടങ്ങിയിരിക്കുകയാണ്. എന്നാൽ മകൾ മാളവികയുടെ സിനിമാപ്രവേശനത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ ചോദ്യം നിരന്തരം ഉയരുന്നുണ്ട്. സിനിമയേക്കാൾ തനിക്ക് മോഡലിംഗ് ആണ് താൽപ്പര്യമെന്നും അടുത്തൊന്നും സിനിമാ പ്രവേശനം ഉണ്ടാകില്ലയെന്നുമാണ് മാളവിക ഒരു അഭിമുഖത്തിൽ പറഞ്ഞത്.

പ്രേക്ഷകർ സ്‌നേഹത്തോടെ ചക്കി എന്ന് വിളിക്കുന്ന മാളവികയുടെ ജന്മദിനമാണിന്ന്. ആശംസകളുമായി അമ്മയും ആങ്ങളയും രം​ഗത്തെത്തി. ‘My sunshine turns one more year. happy birthday chakkikutta. may u be blessed always…luv u loads’ എന്നാണ് മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പാർവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്

ചക്കിയുടെ ചേട്ടനും യുവനായകനുമായ കാളിദാസ് ജയറാമും അനിയത്തിക്കുട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ചക്കിക്കൊപ്പമുള്ള തന്റെ ചിത്രത്തിനൊപ്പമാണ് കാളിയുടെ കുറിപ്പ്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ സജീവ സാന്നിധ്യമാണ് . ഒരു സ്വർണ്ണക്കടയ്ക്കുവേണ്ടി മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ച പരസ്യം സോഷ്യൽ മീഡിയയിൽ വൈറാലയിരുന്നു. നിരവധി ട്രോളുകളും അതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയിരുന്നു. താരത്തിന്റെ വിവാഹം ആണോ എന്നുപോലും ആളുകൾ സംശയിച്ചു. അതിനെല്ലാം മാളവിക തന്നെ ഉത്തരവും നൽകിയിരുന്നു.