പ്രേക്ഷകരുടെ സ്വന്തം ചക്കി, മോഡലിങ്ങില്‍ തിളങ്ങി ജയറാമിന്റെ സ്വന്തം മാളവിക

ആരാധകരുടെ ഇഷ്ട താരദമ്പതികളാണ് ജയറാമും പാര്‍വ്വതിയും. ഇരുവരുടെ മക്കള്‍ക്കും ഇതേ സ്വീകാര്യതയാണ് കിട്ടുന്നത്. ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ് ഈ താരകുടുംബം. മകന്‍ കാളിദാസ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച് ചിത്രങ്ങളില്‍ സജീവമാവാന്‍ തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ മകള്‍ മാളവികയുടെ സിനിമാപ്രവേശനത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ ചോദ്യം നിരന്തരം ഉയരുന്നുണ്ട്. സിനിമയേക്കാള്‍ തനിക്ക് മോഡലിംഗ് ആണ് താല്‍പ്പര്യമെന്നും അടുത്തൊന്നും സിനിമാ പ്രവേശനം ഉണ്ടാകില്ലയെന്നുമാണ് മാളവിക ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

പ്രേക്ഷകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ചക്കി എന്ന മാളവികയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. താരം അഭിനയത്തില്‍ സജീവം അല്ലെങ്കിലും, സോഷ്യല്‍ മീഡിയയില്‍ സ്ഥിര സാന്നിധ്യം ആണ്. ഇപ്പോള്‍ ചക്കിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെട്ടത്. ബ്ലാക്ക് ഡ്രസ്സില്‍ അതിസുന്ദരിയായിട്ടാണ് താരം ചിത്രത്തിലുള്ളത്. ചിത്രം ഇപ്പോള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

സോഷ്യല്‍ മീഡിയ വഴിയാണ് തന്റെ പുതിയ ചിത്രം ചക്കി പങ്കുവെച്ചത്. മുമ്പും ഇത്തരത്തിലുള്ള ചിത്രം ഷേയര്‍ ചെയ്ത് താരം എത്തിയിരുന്നു. കല്യാണപ്പെണ്ണായി ഒരുങ്ങിയുള്ള കുറെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. അതേസമയം പരസ്യ ചിത്രങ്ങളിലൂടെ അച്ഛനും മകളും സ്‌ക്രീനില്‍ എത്തിയിരുന്നു.

ഇന്‍സ്റ്റയില്‍ 132 കെ ഫോളോവേഴ്‌സ് മാത്രമാണ് ഉള്ളത് എങ്കിലും സോഷ്യല്‍ മീഡിയ വഴി ചക്കിയുടെ ചിത്രങ്ങള്‍ വളരെ പ്പെട്ടന്ന് വൈറല്‍ ആകാറുണ്ട്. ‘രൂക്ഷപരിഹാസമുള്‍ക്കൊള്ളുന്ന ചിലത് എന്ന ക്യാപ്ഷനിലൂടെ ആണ് പുതിയ ചിത്രം ചക്കി പങ്കിട്ടത്. അടുത്തിടെ സാരിയില്‍ സുന്ദരി ആയെത്തിയ ചിത്രങ്ങളുമായും ചക്കി രംഗത്ത് വന്നിരുന്നു.