തുണിയുരിയുന്നത് ചന്തയിലാണ് എന്നുള്ള ബോധം വല്ലതുമുണ്ടോ? സനൂഷയെ പോലെ, കമന്റിന് മറുപടിയുമായി മാളവിക മേനോൻ

2012ൽ പുറത്തിറങ്ങിയ മലയാള ചിത്രം നിദ്രയിൽ രേവതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയിലെത്തിയ താരമാണ് മാളവിക മേനോൻ. ആ വർഷം തന്നെ ഹീറോ, 916 എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2015ൽ സർ സിപി, മൺസൂൺ , ജോൺ ഹോനായി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മലയാളചിത്രങ്ങൾക്ക് പുറമെ തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

പലപ്പോഴും സിനിമ-സീരിയൽ നടിമാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും നിറയെ കമന്റുകൾ വരാറുണ്ട്. ഇതിൽ മോശമായ കമന്റുകൾ ഇടുന്നവരും ഉണ്ട്. മിക്ക താരങ്ങളും ഇത്തരം കമന്റുകൾ കണ്ടില്ലെന്ന് നടിക്കുമ്പോൾ ചിലർ സധൈര്യം പ്രതികരിച്ച് രംഗത്തെത്തുകയും ചെയ്യാറുണ്ട്. പലപ്പോഴും നടിമാർ നൽകുന്ന മറുപടികൾ സോഷ്യൽ ലോകത്ത് വലിയ വാർത്തയായി മാറാറുമുണ്ട്.

ഇപ്പോൾ യുവ നടിമാരിൽ ശ്രദ്ധേയ ആയ മാളവിക മേനോനും സമാനമായ അനുഭവം ഉണ്ടായി. മോശം കമന്റുമായി ഒരാൾ നടിയുടെ പോസ്റ്റിന് താഴെ വരികയും നടി മറുപടി നൽകുകയും ആയിരുന്നു. ചിത്രത്തിൽ ഇട്ടിരിക്കുന്ന ഡ്രസിന്റെ അളവ് കുറവാണ് എന്ന ആരോപണവുമായി എത്തിയ സൈബർ സദാചാരവാദിക്ക് ആണ് കുറിക്കു കൊള്ളുന്ന മറുപടിയുമായി മാളവിക എത്തിയത്.

”തുണിയുരിയുന്നത് ചന്തയിലാണ് എന്നുള്ള ബോധം വല്ലതുമുണ്ടോ? സനൂഷയെ പോലെ… തുണിയുരിഞ്ഞാൽ അഭിനന്ദനം അറിയിക്കാനും കയ്യടിക്കാനും ആളുകൾ ഉണ്ടാവും. പക്ഷെ സദാചാരത്തിന് യോജിച്ചതല്ല അതൊന്നും. തുണിയുടെ അളവ് കുറക്കുന്നത് സൗന്ദര്യവും സഭ്യതയുമാണ് എന്നൊക്കെ വിവക്ഷിക്കുന്ന പരിഷ്‌കാരികൾ വളർന്നു വരുന്ന നാടാണ് നാടാണ് നമ്മുടെ. സത്യത്തിൽ ഇതെല്ലാം ആഭാസമല്ലേ?” എന്നാണ് കമന്റ്.

ഇതിന് മറുപടിയുമായി മാളവികയും രംഗത്തെത്തി. ”മറ്റുള്ളവരുടെ കാര്യം ഞാൻ അന്വേഷിക്കാൻ പോകാറില്ല. എല്ലാവർക്കും അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. എന്ത് ചെയ്യണം, ചെയ്യണ്ട എന്നു തീരുമാനിക്കാൻ” എന്നാണ് മാളവിക നൽകിയ മറുപടി. അതേസമയം താരത്തിന്റെ ചിത്രങ്ങളെ അഭിനന്ദിച്ചു കൊണ്ടും നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്.