ഗോവയില്‍ കാണാതായ മലയാളി യുവാവ് മരിച്ച നിലയില്‍, മൃതദേഹം കണ്ടെത്തിയത് കടല്‍ത്തീരത്ത്

കോട്ടയം. ഗോവയില്‍ പുതുവര്‍ഷാഘോഷത്തിനിടെ കാണാതായ മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. വൈക്കം കുലശേഖരമംഗലം സ്വദേശിയായ സഞ്ജയിയുടെ മൃതദേഹമാണ് ഗോവയില്‍ നിന്നും കണ്ടെത്തിയത്. പുതുവര്‍ഷാഘോഷത്തിനായി ഡിസംബര്‍ 29ന് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ജയ് വൈക്കത്തുനിന്നും ഗോവയില്‍ എത്തിയത്.

ഇവര്‍ ഡിസംബര്‍ 30നാണ് ഗോവയിലെത്തിയത്. തുടര്‍ന്ന് പുതുവത്സരാഘോഷങ്ങള്‍ക്ക് പിന്നാലെ സഞ്ജയിനെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് ഗോവ പോലീസിലേക്ക് പരാതി കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം കണ്ടെത്തിയതായി ഗോവ പോലീസ് വിവരം അറിയിച്ചത്.

തുടര്‍ന്ന് ബന്ധുക്കള്‍ ഗോവയിലെത്തി സഞ്ജയിയാണ് മരിച്ചതെന്ന് സ്ഥീരീകരിച്ചു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വ്യാഴാഴ്ച മൃതദേഹം വൈക്കത്ത് എത്തിക്കും.