കാഷ്യറെ ആക്രമിക്കാൻ ശ്രമിച്ച് ദമ്പതികൾ, ഇടപെട്ട മലയാളി യുവാക്കൾക്കും മർദനം, കേസെടുത്ത് പോലീസ്, വീഡിയോ വൈറൽ

പനാജി: ഹോട്ടലിലെ കാഷ്യറെ ആക്രമിക്കാൻ ശ്രമിച്ച ദമ്പതികളെ തടഞ്ഞ മലയാളി യുവാക്കൾക്ക് മർദനം. ഗോവയിലെ പോർവോറിൽ ഞായറാഴ്ച 11മണിയോടെ സംഭവം ഉണ്ടായത്. ദമ്പതികൾ കാഷ്യറെ അടിക്കുന്നത് കണ്ട മലയാളി യുവാക്കൾ ഇത് തടയാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ യുവാക്കൾക്ക് നേരെ അതിക്രമം നടത്തുകയായിരുന്നു.

ആക്രമികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ദമ്പതികൾ അസഭ്യം പറയുന്നതും വീഡിയോയിൽ കാണാം. മലയാളിയായ ശ്യം കൃഷ്ണയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തു. പ്രതികൾക്കെതിരെ ക്രിമിനിൽ കേസ് ഉൾപ്പെടെ ചുമത്തിയതായി നോർത്ത് ഗോവ എസ് പി നിധിൻ വത്സൺ പ്രതികരിച്ചു.

ഒരു യുവതിയും യുവാവും ഹോട്ടലിലെ കാഷ്യറെ ആക്രമിച്ചു. തുടർന്നാണ് പരാതിക്കാരൻ ക്യാഷറെ രക്ഷിക്കാൻ ശ്രമിച്ചതെന്നും എസ് പി വ്യക്തമാക്കി. എന്നാൽ പ്രതികൾ പരാതിക്കാരനെയും സുഹൃത്തുക്കളെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു.