ലൈവിനിടെ മിസൈല്‍, ഞെട്ടലോടെ ഇസ്രയേലില്‍ നിന്നും മലയാളി യുവാവ് പങ്കുവെച്ച വീഡിയോ

ജറുസലം: ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ ഞെട്ടിയിരിക്കുകയാണ് ഇന്ത്യയും. പ്രവാസ ലോകത്ത് വലിയ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്. നിരവധി ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന പ്രദേശങ്ങളിലാണ് മിസൈല്‍ ആക്രമണം നടക്കുന്നത്. ഇസ്രയേലിലെ മിസൈല്‍ ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മലയാളി യുവാവ്. ലൈവി വീഡിയോയാണ് സനോജ് വ്‌ലോഗ് എന്ന പേജില്‍ പ്രത്യക്ഷപ്പെട്ടത്. ഇസ്രയേലിലെ അഷ്‌കെലോണില്‍ നിന്നും ഉള്ളതാണ് ദൃശ്യങ്ങള്‍. ഒട്ടേറെ മലയാളി പ്രവാസികള്‍ ജോലി ചെയ്യുന്ന സ്ഥലമാണ് ഇതെന്ന് അദ്ദേഹം പറയുന്നു.

അഷ്‌കെലോണിലെ അവസ്ഥ ഭീകരമാണെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു. ലൈവ് സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ മിസൈല്‍ വരുന്നതായും ഇദ്ദേഹം പറയുന്നുണ്ട്. മാത്രമല്ല തുടര്‍ന്ന് സേഫ്റ്റി റൂമിലേക്ക് ഇദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍ ഓടുന്നതും ദൃശ്യങ്ങളിലുണ്ട്.

ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായതോടെ മിസൈല്‍ – റോക്കറ്റ് ആക്രമണങ്ങളില്‍ മലയാളി നഴ്‌സ് അടക്കം മുപ്പത് പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഗസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഒമ്പത് കുട്ടകള്‍ അടക്കം 28 പസ്തീന്‍കാര്‍ക്ക് ജീവന്‍ നഷ്ടമായി. അക്രമിണത്തില്‍ കെട്ടിടങ്ങള്‍ക്കും വലിയ നാശം സംഭവിച്ചിട്ടുണ്ട്.

ഗാസയില്‍നിന്നുള്ള റോക്കറ്റാക്രമണത്തില്‍ ഇസ്രയേലി പട്ടണമായ അഷ്‌കെലോണില്‍ ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ (32) കൊല്ലപ്പെട്ടിരുന്നു. സൗമ്യ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് റോക്കറ്റ് പതിക്കുകയായിരുന്നു. ഈ സമയം ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിക്കുകയായിരുന്നു സൗമ്യ.

ഇതിനിടെ അപ്രതീക്ഷിതമായി ജനാലയിലൂടെ റോക്കറ്റ് വീട്ടിലേക്ക് പതിക്കുകയായിരുന്നു. സുരക്ഷ മുറിയിലേക്ക് ഓടിമാറാന്‍ ശ്രമിച്ചെങ്കിലും സൗമ്യയ്ക്കും ഒപ്പമുണ്ടായിരുന്ന പ്രായമായ ഇസ്രേയേല്‍ വനിതയ്ക്കും സാധിച്ചില്ല. അതിന് മുമ്പേ പൊട്ടിത്തെറിയുണ്ടായി. വീല്‍ ചെയറില്‍ കഴിഞ്ഞിരുന്ന വനിതയെ വര്‍ഷങ്ങളായി പരിചരിച്ചിരുന്നത് സൗമ്യയാണ്. മൃതദേഹം അഷ്‌ക്കലോണിലെ ബര്‍സിലായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്