ഇന്ദ്രജിത്തും പൃഥ്വിരാജും ആര്‍എസ്എസ് ശാഖയില്‍ പോയതെന്തിന്, തുറന്ന് പറഞ്ഞ് മല്ലിക സുകുമാരന്‍

ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും ആര്‍എസ്എസ് ശാഖയില്‍ അച്ഛന്‍ സുകുമാരന്‍ നിര്‍ബന്ധിച്ച് അയയ്ക്കുമായിരുന്നു എന്ന ജന്മഭൂമിയിലെ ലേഖനം വലിയ ചര്‍ച്ചയായിരുന്നു. സിപിഐഎമ്മിലെയും കോണ്‍ഗ്രസിലെയും ചില നേതാക്കള്‍ പൂര്‍വകാലത്ത് ആര്‍എസ്എസുകാരായിരുന്നുവെന്ന് പറയുന്ന ലേഖന പരമ്പരയിലായിരുന്നു നടന്‍മാര്‍ ശാഖയില്‍ പോയതിനെ കുറിച്ച് പരാമര്‍ശിച്ചത്. എന്നാല്‍ ഈ വാര്‍ത്തകളോട് പ്രതികരിക്കാന്‍ താരങ്ങള്‍ തയ്യാറായില്ല. എന്നാല്‍ ഒരു അഭിമുഖത്തില്‍ താരങ്ങളുടെ അമ്മ മല്ലിക സുകുമാരന്‍ ഇത് സമ്മതിച്ചിരുന്നു. ഇപ്പോള്‍ എന്തുകൊണ്ടാണ് ഇരുവരും ആര്‍എസ്എസ് ശാഖയില്‍ പോയതെന്ന് പറയുകയാണ് മല്ലിക.

മല്ലികയുടെ വാക്കുകള്‍ ഇങ്ങനെ, ‘കെ ജി മാരാര്‍ സാറുമായി കുടുംബത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹം വീട്ടില്‍ ഇടക്ക് വരാറുണ്ട്. പിപി മുകുന്ദന്‍, രാമന്‍പിള്ളയൊക്കെ വന്നിട്ടുണ്ട്. അവര്‍ ഒരുപാട് സംസാരിക്കും. ചില പുസ്തകങ്ങള്‍ ഒക്കെ അദ്ദേഹത്തിന് കൊണ്ടുകൊടുക്കും. അദ്ദേഹം അത് വായിക്കാറുമുണ്ട്. ഒരിക്കല്‍ എന്താണ് ഈ ശാഖയില്‍ നടക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ചില കോളേജ്, സ്‌കൂള്‍ കുട്ടികള്‍ ആ സമയത്ത് അവിടെ പോകാറുണ്ടായിരുന്നു’.

‘അവിടെ സൂര്യനമസ്‌കാരം പഠിപ്പിക്കുമെന്ന തരത്തിലാണ് അവര്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത്. കായിക പരിശിലീനം എന്ന നിലയ്ക്കായിരുന്നു അവര്‍ പോയത്. അല്ലാതെ ആര്‍ എസ് എസ് എന്ന നിലയ്ക്കല്ല. ഇപ്പോള്‍ കുറി തൊട്ടാലോ ഓറഞ്ച് സാരിയുടുത്താലോ സംഘിയാണോ എന്നാണ് ചോദ്യം. സുകുമാരന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനായിരുന്നു. എന്നാല്‍ അവസാന കാലത്ത് അദ്ദേഹത്തിന് പാര്‍ട്ടിയുമായി അകല്‍ച്ച ഉണ്ടായിരുന്നു. സ്വന്തം കാര്യത്തിന് വേണ്ടി മാത്രം നേതാക്കള്‍ പ്രവര്‍ത്തിക്കുന്നു, എല്ലാവര്‍ക്കും സ്വാര്‍ത്ഥ താത്പര്യമാണ് എന്നതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം. പുതിയ ചിലര്‍ പാര്‍ട്ടിയിലേക്ക് വന്നതും പാര്‍ട്ടി ട്രാക്ക് മാറ്റുന്നുണ്ടോയെന്ന തോന്നലും അദ്ദേത്തിന് ഉണ്ടായിരുന്നു. അവസാന കാലത്ത് അദ്ദേഹം ദൈവ വിശ്വാസത്തിലേക്ക് വന്നിരുന്നു

സുകുമാരന്‍ എന്ന അച്ഛന്റെ യുക്തിവാദത്തിലും വസ്തുനിഷ്ഠതയിലും മക്കളായ പൃഥ്‌നിരാജിനും ഇന്ദ്രജിത്തിനും യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. എന്നാല്‍ അമ്മയുടെ പ്രാര്‍ത്ഥനയില്‍ അവര്‍ വിശ്വസിക്കുന്നുണ്ട്. പൃഥ്വിരാജും ഇന്ദ്രജിത്തും വിശ്വാസികളാണ്.

നടന്‍ ജഗതിയുമായുള്ള ആദ്യ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കായിരുന്നു മല്ലികയുടെ വാക്കുകള്‍. ആദ്യ വിവാഹത്തെ കുറിച്ചും സുകുമാരനുമായുള്ള വിവാഹത്തെ കുറിച്ചും മല്ലികയുടെ വാക്കുകള്‍ ഇങ്ങനെ-വിമണ്‍സ് കോളേജില്‍ പഠിക്കുന്ന കാലത്ത് യൂത്ത് ഫെസ്റ്റിവലിന് പോകുമ്‌ബോഴാണ് താന്‍ വലിയൊരു കലാകരനെ പരിചയപ്പെടുന്നത്. ക്രമേണ ഞങ്ങള്‍ പ്രണയത്തിലായി. അന്നത്തെ കാലത്ത് പ്രണയമെന്നൊക്കെ പറഞ്ഞാല്‍ വലിയ പ്രശ്‌നമാണ്. പ്രത്യേകിച്ച് ഞാന്‍ ഒരു നായര്‍ കുടംബാംഗവും അദ്ദേഹം നായര്‍ അല്ലാത്തൊരു കുടുംബാംഗവുമാണ്. വലിയ പ്രശ്‌നമാകും ആ വിവാഹം എന്ന് എനിക്ക് അറിയാമായിരുന്നു. എന്നാല്‍ എന്റെ അച്ഛനെ അറിയും അദ്ദേഹത്തെ സമ്മതിക്കാമെന്നൊക്കെ വാക്ക് കിട്ടി. അങ്ങനെ അതൊരു വിവാഹ ജീവിതത്തിലേക്ക് കടന്നു.

എന്നാല്‍ എന്തുകൊണ്ടോ ആ വിവാഹ ജീവിതം തുടര്‍ന്ന് കൊണ്ടുപോകാന്‍ തനിക്ക് സാധിച്ചില്ല. അച്ഛന്റെ വരുമാനം കൊണ്ടായിരുന്നു അവരുടെ വീട്ടില്‍ കുടുംബം പുലര്‍ത്തിക്കൊണ്ട് പോയിരുന്നത്. അതുകൊണ്ട് തന്നെ വരുമാനം ഇല്ലാതെ അവിടെ കഴിയുന്നതിനെ ചൊല്ലിയൊക്കെ ചില പ്രശ്‌നങ്ങള്‍ ഉണ്ടായി. ഇതിനിടയിലാണ് ഞങ്ങളുടെ അടുത്ത ബന്ധവുമായ കെഎംകെ മേനോന്‍, അടൂര്‍ ഭാസി,തിക്കുറുശി എന്നിവരെല്ലാമാണ് സിനിമയിലേക്ക് അവസരം തന്നത്. എന്നാല്‍ സിനിമയില്‍ ഒരു ആത്മവിശ്വാസം ഉണ്ടാക്കി തന്നത് ശ്രീകുമാരന്‍ തമ്ബിയാണ്. അവിടുന്ന് അങ്ങോട്ട് അദ്ദേഹത്തേയും ഭാര്യയേയുമാണ് പല കാര്യങ്ങള്‍ക്കും ഞാന്‍ ആശ്രയിച്ചത്.

പോകെ പോകെ ഞാന്‍ ഉദ്ദേശിച്ച നിലയ്ക്കുള്ള കുടുംബ ജീവിതം എനിക്ക് ലഭിച്ചില്ല. സാമ്ബത്തിക പരാധീനതകള്‍ കൊണ്ടുള്ള മാനസിക നൈരാശ്യം കൊണ്ടാകം ഒരുപക്ഷേ. കുംടുംബം നോക്കുന്നതിനേക്കാള്‍ തൊഴില്‍ എന്നതിനായി തന്റെ ശ്രദ്ധ. അത് ചില പ്രശ്‌നങ്ങള്‍ക്ക് കാരണമായി. സുകുമാരനുമായി ബന്ധമുണ്ടായിരുന്നില്ലെങ്കില്‍ തന്റെ ജീവിതം കുട്ടിച്ചോറാകുമായിരുന്നു. അദ്ദേഹം എന്നെ ചുമ്മാ വന്ന് കെട്ടുകയായിരുന്നില്ല. വീട്ടില്‍ അച്ഛനെ വന്ന് കണ്ട് സംസാരിച്ചതിന് ശേഷമാണ് വിവാഹത്തിലേക്ക് എത്തുന്നത്. സുകുമാരന്റെ പണം കണ്ട് പുറകെ പോയി എന്ന ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ എന്നേക്കാള്‍ അതിനൊക്കെ മറുപടി പറഞ്ഞത് സുകുമാരന്‍ തന്നെയായിരുന്നു. സുകുമാരന്‍ ശുണ്ടിക്കാരനായിരുന്നു. എന്നാല്‍ അദ്ദേഹം അകാരണമായിട്ടല്ല ശുണ്ടിപിടിച്ചത്. നുണ പറയുന്നതിനും അദ്ദേഹത്തെ കുറിച്ച് തെറ്റായ കഥകള്‍ മെനയുന്നതിനുമൊക്കെയായിരുന്നു.

എന്നെ സംബന്ധിച്ച് ജീവിത്തിലെ വലിയ ഷോക്കായിരുന്നു സുകുമാരന്റെ വിയോഗം. അദ്ദേഹം നന്നായി പുകവലിക്കുമായിരുന്നു. ഒരു ദിവസം രാവിലെ പുറം വേദനയെടുക്കുന്നു എന്ന് പറഞ്ഞ് എഴുന്നേല്‍ക്കുകയായിരുന്നു. ഒടുവില്‍ ആശുപത്രിയിലാക്കി. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഏകദേശം ഭേദമായത് പോലെയായിരുന്നു. മൂന്നാം ദിവസം പേപ്പറ് വായിച്ചോണ്ടിരിക്കുമ്‌ബോഴാണ് അദ്ദേഹം നെഞ്ച് വേദന ഉണ്ടെന്ന് പറഞ്ഞ് ചാടി എഴുന്നേല്‍ക്കുന്നത്.വേഗം സിസറ്ററെ വിളിക്കാന്‍ തന്നോട് പറഞ്ഞു. സിസ്റ്റര്‍ ഓടിയെത്തി ഐസിയുലേക്ക് അദ്ദേഹത്തെ കൊണ്ട് പോയി. പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ അദ്ദേഹം മരിച്ചു എന്ന വാര്‍ത്തയാണ് വരുന്നത്.