സോഷ്യല്‍ മീഡിയയിലൂടെ മദ്യപാനത്തെ പ്രോത്സാഹിപ്പിച്ച മല്ലു കുടിയന്‍ എക്‌സൈസിന്റെ പിടിയില്‍

പത്തനംതിട്ടി. സോഷ്യല്‍ മീഡിയയിലൂടെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വിഡിയോകള്‍ ചെയ്ത യുവാവ് അറസ്റ്റില്‍. മല്ലു കുടിയന്‍ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ വിഡിയോകള്‍ ചെയ്ത അഭിജിത്ത് അനിലാണ് അറസ്റ്റിലായത്. തിരുവല്ല പെരിങ്ങര സ്വദേശിയാണ് അഭിജിത്ത്. എക്‌സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്.

തിരുവല്ല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നിര്‍ദേശ പ്രകാരം റേഞ്ച് ഇന്‍സ്‌പെക്ടര്‍ പ്രസന്നന്‍ ജിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. കേരള അബ്കാരി നിയമം സെക്ഷന്‍ 55 പ്രകാരമാണ് കേസ്.