സുല്‍ഫിത്ത് കെട്ടിയത് ഒരു വക്കീലിനെയാണ് അല്ലാതെ സിനിമാ നടനെയല്ല, മമ്മൂട്ടി

മലയാളികളുടെ അഭിമാനമായ മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയം ജീവിതം തുടങ്ങിയിട്ട് 35 വര്‍ഷം പിന്നിടുന്നു. നിയമബിരുദം നേടിയ മുഹമ്മദ്കുട്ടി ഇസ്മായില്‍ എന്ന മമ്മൂട്ടി രണ്ട് വര്‍ഷം അഭിഭാഷകനായി ജോലി നോക്കിയ ശേഷമാണ് ഭാര്യ സുല്‍ഫത്തിന്റെ പൂര്‍ണപിന്തുണയോടെ സിനിമയിലെക്കിയത്. 1979 ലായിരുന്നു ആ അരങ്ങേറ്റം. ആ യാത്ര ഇപ്പോള്‍ 35 വര്‍ഷം പിന്നിടുന്നു. കുടുംബത്തിനും സിനിമയ്ക്കും ഒരു പോലെ പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് മമ്മൂട്ടി. മമ്മൂട്ടിയെ പോലെ തന്നെ ദുല്‍ഖറും സിനമാ നടനായതിനാല്‍ കുടുംബത്തിനും ആരാധകര്‍ നിരവധിയാണ്.. അവരുടെ കുടുംബവിശേഷങ്ങളറിയാന്‍ ആരാധകര്‍ക്കും താല്‍പ്പര്യമാണ്. അത്തരത്തില്‍ മമ്മൂട്ടിയെക്കുറിച്ച് മുകേഷ് നടത്തിയ ഒരു പ്രസാതവന ഈ ലോക്ക് ഡൗണ്‍ കാലത്ത് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

മമ്മൂക്ക വലിയൊരു ഫാമിലിമാന്‍ ആണ്. ഷൂട്ട് കഴിഞ്ഞ് ഒരുമിനിറ്റ് പോലും നില്‍ക്കില്ല, അപ്പോള്‍ തന്നെ വീട്ടിലേക്ക് പോകും. ഉച്ചയ്ക്ക് എറണാകുളത്ത് വീട്ടില്‍ നിന്ന് ദൂരയുള്ള സ്ഥലമാണെങ്കിലും വീട്ടില്‍ പോയി ഭക്ഷണം കഴിക്കും. ഇനി ഇപ്പോള്‍ കാശ്മീരോ മറ്റെവിടെയങ്കിലും ആണ് ഷൂട്ട് എങ്കില്‍ വൈകിട്ട് വീട്ടിലേക്ക് വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിക്കും, ആ കതക് പൂട്ടിയോ, ജനല്‍ അടച്ചോ ഇതൊക്കെ ചോദിച്ചതിന് ശേഷമാണ് അദ്ദേഹം ഉറങ്ങാന്‍ പോകുന്നത്.

‘നിങ്ങള്‍ കുടുംബത്തോട് വളരെയധികം അറ്റാച്ച്ഡ് ആണല്ലോ’ എന്ന് ഞാന്‍ മമ്മൂട്ടിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്, ‘നമ്മള്‍ ഒരുകാര്യം മാനിക്കണം. അവളൊരു വക്കീലിനെയാണ് കെട്ടിയത്. സിനിമ നടനെയല്ല. വക്കീലാകുമ്പോള്‍ ജോലി കഴിഞ്ഞ് വൈകിട്ട് തിരിച്ചുവരും. സന്തോഷമായി ജീവിക്കാം, സിനിമാ നടനായപ്പോള്‍ അതൊക്കെ മാറി. അതനുസരിച്ച് വേണം നാം പിന്നീട് ജീവിക്കാന്‍. അങ്ങനെയൊരു ചിന്ത അവര്‍ക്ക് കൊടുക്കരുത്.’ കുടുംബബന്ധത്തിന്റെ അടിത്തറയില്‍ ഇതൊരു പ്രധാനകാര്യം തന്നെയാണ്.’മുകേഷ് പറഞ്ഞു.

സിനിമയില്‍ സജീവമായ അച്ഛനേയും മകനേയും ഒരു സ്‌ക്രീനില്‍ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷര്‍. എന്നാല്‍ ഈ ചിത്രം ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. ഒന്നിച്ച് അഭിനയിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും ഇതിന് പറ്റിയ കഥ ഇതുവരെ കിട്ടാത്തതാണ് താരങ്ങള്‍ ഒന്നിച്ചുള്ള ചിത്രം പുറത്ത് ഇറങ്ങാത്തത്. എപ്പോഴെങ്കിലും സിനിമ ഉണ്ടാകുമെന്നുളള പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.