അന്ന് മമ്മൂട്ടിയുടെ നായികയാകാൻ തീരുമാനിച്ചതോടെ ​ഗീതക്ക് നഷ്ടമായത് ആ സൂപ്പർഹിറ്റ് സിനിമ

മലയാള സിനിമയിലെ കുത്തിപ്പൊക്കലുകൾക്ക് വിദേയമായിരിക്കുകയാണ് നടി ​ഗീത. ലോക് ഡൗൺ നീട്ടിയതോടെ നടിമാരുടെയും നടന്മാരുടെയും ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കുകയാണ് സോഷ്യൽ മീഡിയ. മലയാള സിനിമ പ്രേക്ഷകർക്കു ഏറെ പരിചിതയായ നടിയാണ് ഗീത. സുഖമോ ദേവി, പഞ്ചാഗ്നി, അമൃതം ഗമയ , അഭിമന്യു, വൈശാലി, ഒരു വടക്കൻ വീരഗാഥ, ഇന്ദ്രജാലം, ലാൽ സലാം, തലസ്ഥാനം, ഏകലവ്യൻ, വാത്സല്യം തുടങ്ങി ഒട്ടേറെ സൂപ്പർ ഹിറ്റ് മലയാള ചിത്രങ്ങളുടെ ഭാഗമായിരുന്നു ഈ നടി. മോഹൻലാലും മമ്മൂട്ടിയുമൊത്തു ഒട്ടറെ വമ്പൻ ചിത്രങ്ങളുടെ ഭാഗമായ ഈ നടി, തമിഴ്, തെലുങ്കു, കന്നഡ , ഹിന്ദി ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമ പ്രേക്ഷകർക്കു ഏറെ പരിചിതയായ നടിയാണ് ഗീത. സുഖമോ ദേവി, പഞ്ചാഗ്നി, അമൃതം ഗമയ , അഭിമന്യു, വൈശാലി, ഒരു വടക്കൻ വീരഗാഥ, ഇന്ദ്രജാലം, ലാൽ സലാം, തലസ്ഥാനം, ഏകലവ്യൻ, വാത്സല്യം തുടങ്ങി ഒട്ടേറെ സൂപ്പർ ഹിറ്റ് മലയാള ചിത്രങ്ങളുടെ ഭാഗമായിരുന്നു ഈ നടി.

മോഹൻലാലും മമ്മൂട്ടിയുമൊത്തു ഒട്ടറെ വമ്പൻ ചിത്രങ്ങളുടെ ഭാഗമായ ഈ നടി, തമിഴ്, തെലുങ്കു, കന്നഡ , ഹിന്ദി ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബനെ നായകനാക്കി മാർത്താണ്ഡൻ ഒരുക്കിയ ജോണി ജോണി യെസ് അപ്പാ എന്ന ചിത്രത്തിലൂടെ ഗീത മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നു.
​ഗീതക്ക് തന്റെ ജീവിതത്തിൽ നഷ്ടമായ ഒരു സിനിമയാണ് ആകാശ ദൂത്. അതിനെക്കുറിച്ചുള്ള വിശേഷങ്ങളിലേക്ക്. അന്തരിച്ച നടൻ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്തു ലോഹിതദാസ് രചന നിർവഹിച്ച വാത്സല്യം എന്ന സിനിമയിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായിക ഗീതയായിരുന്നു. ആ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന അവസരത്തിലായിരുന്നു ഗീതയ്ക്ക് സിബി മലയിൽ സംവിധാനം ‘ആകാശദൂത്’ എന്ന സിനിമയിലേക്കുള്ള ഓഫർ വരുന്നത്. രണ്ട് സിനിമയും ഒരുമിച്ച് കൊണ്ട് പോകാൻ കഴിയില്ലെന്ന് ഉറപ്പായതോടെ ഗീത ആകാശദൂത് എന്ന ചിത്രം ഉപേക്ഷിക്കുകയായിരുന്നു.

1993ൽ പുറത്തിറങ്ങിയ വാത്സല്യം സൂപ്പർ ഹിറ്റായെങ്കിലും ആകാശദൂത് എന്ന ചിത്രം ലഭിച്ചിരുന്നുവെങ്കിൽ ഗീത എന്ന നടിയുടെ അന്നത്തെ സ്റ്റാർ വാല്യൂ ഒന്നുകൂടി മുകളിലേക്ക് ഉയരുമായിരുന്നു. അത്രയ്ക്ക് ശക്തമായ സ്ത്രീ കഥാപാത്രമായിരുന്നു ആകാശദൂതിലെ ആനി. ആനിയായി അഭിനയിച്ചത് മാധവി ആയിരുന്നു. വാത്സല്യത്തിൽ ഗീത ചെയ്ത മാലതി എന്ന നായിക കഥാപാത്രവും മമ്മൂട്ടിയുടെ മേലേടത്ത് രാഘവൻ നായരെ പോലെ ആഴമുള്ള കഥാപാത്ര സൃഷ്ടിയായിരുന്നു. സീമയ്ക്ക് ശേഷം മമ്മൂട്ടിയുടെ നായികയായി ഏറ്റവും ശോഭിച്ചിട്ടുള്ള നായിക നടിയായിരുന്നു ഗീത. നായിക വേഷത്തിൽ ഇല്ലെങ്കിലും ഇപ്പോൾ അമ്മവേഷത്തിൽ ഗീത എത്താറുണ്ട്. കൂടുതലും തമിഴ് സിനിമയിലാണ് ഗീതയുടെ അമ്മവേഷം. ദളപതി വിജയ് അടക്കമുള്ള യുവ സൂപ്പർതാരങ്ങളുടെ അമ്മയായി ഗീത വേഷമിട്ട് കഴിഞ്ഞു.