കറുത്ത സ്യൂട്ടിൽ തിളങ്ങി ലാലേട്ടൻ, മീശ പിരിച്ച്, കുർത്തയണിഞ്ഞ് മമ്മൂക്ക, താരരാജക്കന്മാരുടെ ചിത്രങ്ങൾ വൈറൽ

മലയാളികളുടെ പ്രിയ താരങ്ങളായ താരരാജാക്കന്മാരായ മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും പുതിയ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു . നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ സല്‍ക്കാരത്തിനെത്തിയതായിരുന്നു ഇരുവരും.മുടി നീട്ടി, മീശ പിരിച്ച്, കറുത്ത കുർത്തയണിഞ്ഞ് മമ്മൂക്കയും കറുത്ത സ്യൂട്ടണിഞ്ഞ് ലാലേട്ടനും ചടങ്ങിന്റെ മുഖ്യ ആകർഷണങ്ങളായി. രമേശ് പിഷാരഡി ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്. നിര്‍മ്മാതാവ് ആന്റോ ജോസഫും താരങ്ങള്‍ക്കൊപ്പമുണ്ട്. ആന്റോ ജോസഫും കറുത്ത വസ്ത്രമാണ് ധരിച്ചത്. സ്ഥിരമായി വെള്ള വസ്ത്രം ധരിക്കുന്നയാളാണ് ആന്റോ ജോസഫ്. വെള്ള ജുബ്ബയണിഞ്ഞ് താടിയും മുടിയും നീട്ടിയ ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.കഴിഞ്ഞ ദിവസമായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ മകളും ഡോക്‌ടറുമായ അനിഷയും പെരുമ്പാവൂർ ചക്കിയത്ത് ഡോ വിൻസന്റിന്റെയും സിന്ധുവിന്റെയും മകനായ ഡോക്‌ടർ എമിലും തമ്മിലുള്ള വിവാഹം. പള്ളിയില്‍ നടന്ന ചടങ്ങിലും പിന്നീട് നടന്ന റിസപ്‍ഷനിലും ആദ്യാവസാനം മോഹൻലാൽ കുടുംബസമേതം പങ്കെടുത്തു. തുടർന്നാണ് സിനിമ പ്രവർത്തകർക്കായുള്ള വിരുന്ന് ഒരുക്കിയത്.