നടന്‍ വിജയ്‌യുടെ വീട്ടില്‍ വ്യാജ ബോംബ്‌ ഭീഷണി; 27കാരന്‍ അറസ്റ്റില്‍

ചെന്നൈ: നടന്‍ വിജയ്‌യുടെ വീട്ടില്‍ ബോംബ്‌ വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി സന്ദേശം അയച്ച 27കാരന്‍ അറസ്റ്റില്‍.വിഴുപുരം സ്വദേശിയായ ഭുവനേശ്വരനാണ് പൊലീസ് പിടിയിലാണ്. സംസ്ഥാന പൊലീസ് ഹെഡ്‌ക്വാര്‍ട്ടേഴ്‌സിലേക്കാണ് യുവാവ് ഭീഷണി സന്ദേശം അയച്ചത്.
ഉടന്‍ തന്നെ പൊലീസ് സംഘം, ബോംബ് നിര്‍വീര്യ സ്ക്വാഡുകള്‍, ഡോഗ്‌സ്‌ക്വഡ് എന്നിവര്‍ വിജയ്‌യുടെ വീട്ടിലെത്തി നടത്തിയ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.സംഭവത്തില്‍ വിജയ്‌യുടെ മാനേജര്‍ പൊലീസില്‍ പരാതി നല്‍കി.
ഈ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.സമാന രീതിയില്‍ ഇയാള്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനസാമി, സിനിമ താരങ്ങളായ രജനികാന്ത്, കമല്‍ ഹസന്‍, അജിത് കുമാര്‍ എന്നിവരുടെ വീടുകളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.