സ്റ്റീൽ പ്ലേറ്റ് അമ്മ ഉപയോഗിച്ചത് 20 വർഷത്തോളം, അതിന് കാരണം മകൻ അറിഞ്ഞത് അമ്മയുടെ മരണ ശേഷം, കുറിപ്പ്

അമ്മ കഴിഞ്ഞ 20 വർഷത്തോളം ഉപയോഗിച്ച ഒരു സ്റ്റീൽ പ്ലേറ്റിനെ കുറിച്ച് മകൻ എഴുതിയ കുറിപ്പ് നവ മാദ്യമങ്ങളിൽ വൈറൽ ആകുന്നു. നാളിത്രയും ആ പ്ലേറ്റ് ആർക്കും നൽകാതെ ഉപയോഗിച്ചതിന് പിന്നിലെ രഹസ്യം കൂടി അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. എന്നാൽ ആ രഹസ്യം ഈ മകൻ അറിഞ്ഞതാകട്ടെ അമ്മയുടെ മരണ ശേഷം ആണ്. വിക്രം എസ് ബുദ്ദനേസൻ എന്ന വ്യക്തിയാണ് ഓർമ കുറിപ്പ് പങ്കുവെച്ചത്.

‘ഇത് അമ്മയുടെ പ്ലേറ്റാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി അമ്മ ഈ പ്ലേറ്റിലാണ് ഭക്ഷണം കഴിക്കുന്നത്. എന്നേയും ചേച്ചിയുടെ മകളേയും മാത്രമാണ് അമ്മ ഈ പ്ലേറ്റിൽ ഭക്ഷണം കഴിക്കാൻ അനുവദിച്ചിട്ടുള്ളത്.

എനിക്ക് സമ്മാനം കിട്ടിയതായിരുന്നു ആ പ്ലേറ്റ് എന്നത് അമ്മയുടെ മരണശേഷം സഹോദരി പറയുമ്പോൾ ഞാൻ അറിയുന്നത്.’ വിക്രം ട്വിറ്റെറിൽ കുറിച്ചു. 1999-ൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആ പ്ലേറ്റ് സമ്മാനമായി ലഭിച്ചതെന്നും വിക്രം പറയുന്നു.