കൊറിയര്‍ വഴി ലഹരിമരുന്ന് കടത്തിയ കേസില്‍ ഒരാള്‍ പോലീസ് പിടിയില്‍

കൊച്ചി. തപാല്‍ വഴി ലഹരിമരുന്ന് കടത്തിയ കേസില്‍ അമല്‍ പപ്പടവട എന്ന് അറിയപ്പെടുന്ന അമല്‍നായര്‍ പോലീസ് പിടിയില്‍. ഇയാള്‍ ബെംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്കാണ് ലഹരിമരുന്ന് കടത്തിയത്. ഇയാളുടെ കയ്യില്‍ നിന്നും 14.75 ഗ്രാം രാസലഹരിയും കഞ്ചാവ് സിഗരറ്റ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പേപ്പറും പോലീസ് പിടിച്ചെടുത്തു.

2022 ഓഗസ്റ്റില്‍ സമാനമായ കേസില്‍ പോലീസ് ഇയാളെ പിടികൂടിയിരുന്നു. കേസില്‍ ജ്യാമത്തില്‍ ഇറങ്ങിയ അമല്‍ വീണ്ടും ലഹരി കടത്ത് ആരംഭിച്ചതായിട്ടാണ് പോലീസ് പറയുന്നത്. രവിപുരം ശ്മശാനത്തിന് സമീപം കാറിലെത്തി ലഹരി മരുന്ന് വില്‍ക്കുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്.

രാസലഹരി കൊറിയര്‍ വഴി എത്തിച്ച ശേഷം കവറുകളിലാക്കി ആളൊഴിഞ്ഞ സ്ഥലത്തും വാഹനങ്ങളിലും വെക്കും. തുടര്‍ന്ന് ഫോട്ടോയെടുത്ത് ആവശ്യക്കാര്‍ക്ക് നല്ഡകുന്നു അവര്‍ വന്ന് എടുത്ത ശേഷം പണം നല്‍കുന്നതാണ് രീതി എന്ന് പോലീസ് പറയുന്നു.