മഞ്ജുവാര്യർ ഈ കണ്ണീരിനു പരിഹാരം ഉണ്ടാക്കണം, യുവ സംവിധായകൻ മനീഷ് കുറുപ്പ്

നാല് വർഷം കൊണ്ട് 35 ലക്ഷം രൂപ മുടക്കി സിനിമ മാത്രം സ്വപ്നം കണ്ടു ഇറങ്ങിയ മനീഷ് കുറുപ്പ് എന്ന സംവിധായകന്റെ ജീവിതം തന്നെ ഇല്ലാതാകുന്ന അവസ്ഥയിൽ ആണ്. മഞ്ജു വാര്യരും സൗബിൻ ഷാഹിറും പ്രധാനവേഷത്തിലെത്തുന്ന വെള്ളരിക്കപ്പട്ടണമെന്ന സിനിമയാണ് മനീഷിന് ബുദ്ധിമുട്ടുണ്ടാക്കിയത്. വെള്ളരിക്കാപ്പട്ടണമെന്ന പേര് മനീഷാണ് ആദ്യം രജിസ്റ്റർ ചെയ്തെതങ്കിലും ഇപ്പോൾ സിനിമയുടെ പേര് മാറ്റാനാണ് നിർദ്ദേശം വന്നിരിക്കുന്നത്.

വെള്ളരിക്കപ്പട്ടണമെന്ന പേര് താനാണ് ആദ്യം രജിസ്റ്റർ ചെയ്തതെന്ന് സംവിധായകൻ മനീഷ് കർമ ന്യൂസിനോട് പറഞ്ഞു. വെള്ളരിക്കപ്പട്ടണമെന്ന സിനിമയിലെ രണ്ട് ​ഗാനങ്ങൾ ഇതിനോടകം റിലീസ് ചെയ്തിട്ടുണ്ട്. അവർക്ക് സിനിമക്ക് പാട്ടിടുന്നതിനുമുന്നേ ഒന്ന് ​ഗൂ​ഗിളിൽ കയറി നോക്കാമായിരുന്നു, മഞ്ജു ചേച്ചിയോട് ഈ വിഷയം നേരത്തെ സംസാരിച്ചിരുന്നു. ടൈറ്റിൽ മാറ്റാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. അങ്ങനെ സംവിധായകൻ മനീഷ് പറഞ്ഞത് വളരെ വേദനയുണ്ടാക്കുന്ന കാര്യമാണ്. അദ്ദേഹത്തിന്റെ സിനിമ വലുതും ഇന്റർനാഷണൽ ലെവലിൽ ഉള്ളതുമാണ്, അതുകൊണ്ട് പേരു മാറ്റാൻ കഴിയില്ല. എൻ്റെ സിനിമ ചെറുതായതുകൊണ്ട് വെള്ളരിക്കാപ്പട്ടണം എന്ന പേര് ഞാൻ മാറ്റണമെന്നാണ് പറയുന്നത്.

അഭിമുഖത്തിന്റെ പൂർണ്ണരൂപം