ഡിപ്രഷന്‍ വരുമ്പോള്‍ ഷോപ്പിംഗിന് പോകുന്നത് ആശ്വാസം, മഞ്ജരി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് മഞ്ജരി. നിരവധി ഗാനങ്ങള്‍ ഇതിനോടകം ആലപിച്ച് കഴിഞ്ഞു. ഇപ്പോള്‍ താരം ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഡിപ്രഷന്‍ വരുമ്പോള്‍ മലയാള സിനിമ കാണലും ഷോപ്പിംഗിന് പോകലുമാണ് തനിക്ക് ആശ്വാസം നല്‍കുന്നതെന്നാണ് ഗായിക പറയുന്നത്.

താന്‍ ആവര്‍ത്തിച്ചു കാണുന്ന മലയാള സിനിമകളെക്കുറിച്ചും മഞ്ജരി അഭിമുഖത്തില്‍ തുറന്ന് പറയുന്നുണ്ട്. ഇന്നസെന്റ് സലിം കുമാര്‍ തുടങ്ങിയവരുടെ കോമഡികളാണ് വിഷമഘട്ടങ്ങളില്‍ തനിക്ക് ഏറെ ആശ്വാസം പകരുന്നതെന്ന് മഞ്ജരി പറയുന്നു.

മഞ്ജരിയുടെ വാക്കുകള്‍ ഇങ്ങനെ, ‘മലയാള സിനിമകള്‍ എനിക്ക് വീക്ക്‌നെസ്സാണ്. വിഷമം വരുമ്പോള്‍ കാണുന്ന ചില സിനികളുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട സിനിമകളാണ് കിളിച്ചുണ്ടന്‍ മാമ്ബഴവും, പാണ്ടിപ്പടയുമൊക്കെ. മനസ്സിനെ റിലാക്‌സ് ആക്കുന്ന സിനിമകളാണ് അതൊക്കെ.

എപ്പോള്‍ സങ്കടം വന്നാലും അത് പോലെയുള്ള മലയാള സിനിമകള്‍ ഒരു ആശ്വാസമാണ് അത് പോലെ ഇന്നസെന്റ് അങ്കിളിന്റെയും സലിം കുമാര്‍ ചേട്ടന്റെയുമൊക്കെ കോമഡി കാണുമ്പോള്‍ മനസ്സ് എപ്പോഴും ഒന്ന് റിഫ്രെഷ് ആകും അവര്‍ സ്‌ക്രീനില്‍ വരുമ്‌ബോള്‍ തന്നെ നമുക്കും ഒരു പോസിറ്റിവ് വൈബ് ആണ്. മലയാള സിനിമ നല്‍കുന്ന അത്തരം ആശ്വാസങ്ങള്‍ വലുതാണ്, അത് പോലെ ഡിപ്രഷന്‍ വരുമ്‌ബോള്‍ ഞാന്‍ ഷോപ്പിംഗ് ചെയ്യാറുണ്ട് സിനിമ പോലെ അതും മറ്റൊരു ആശ്വസമാണ്. ഗായിക മഞ്ജരി പറയുന്നു.