ഗുരുവായൂരപ്പനെ തൊഴുത് ഗായിക മഞ്ജരി

മലയാളികളുടെ പ്രിയപ്പെട് ഗായികയാണ് മഞ്ജരി. നിരവധി ഹിറ്റ് ഗാനങ്ങള്‍ ഇതിനോടകം ഗായിക ആലപിച്ചു കഴിഞ്ഞു. സത്യന്‍ അന്തിക്കാട് ഒരുക്കിയ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ താമരക്കുരുവിക്ക് തട്ടമിട് എന്ന ഗാനം ആലപിച്ചാണ് മഞ്ജരി സിനിമ പിന്നണി ഗാന രംഗത്ത് എത്തുന്നത്. മലയാളത്തില്‍ ഒട്ടുമിക്ക എല്ലാ സംഗീതസംവിധായകര്‍ക്കും ഒപ്പം ചെറിയ പ്രായത്തില്‍ തന്നെ താരത്തിന് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. പിന്നണി ഗായിക മാത്രമല്ല മികച്ച ഒരു ഗസല്‍ ഗായിക കൂടിയാണ് താരം.

സോഷ്യല്‍ മീഡിയകളിലും സജീവമാണ് മഞ്ജരി. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചിരിക്കുകയാണ് മഞ്ജരി. രാധതന്‍ പ്രേമത്തോടാണോ കൃഷ്ണ ഞാന്‍ പാടും ഗീതത്തോടാണോ എന്ന അടിക്കുറിപ്പോടെയാണ് നടയില്‍ തൊഴുത് പ്രാര്‍ത്ഥിക്കുന്ന ചിത്രങ്ങള്‍ മഞ്ജരി പങ്കു വെച്ചിരിക്കുന്നത്.

2005ല്‍ ഏറ്റവും മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സര്‍ക്കാരിന്റെ പുരസ്‌കാരം മഞ്ജരിയെ തേടിയെത്തിയിട്ടുണ്ട്. 1986ല്‍ തിരുവനന്തപുരത്താണ് മഞ്ജരിയുടെ ജനനം. പക്ഷേ പഠിച്ചതും വളര്‍ന്നതും മസ്‌ക്കറ്റിലായിരുന്നു. സിനിമയില്‍ കൂടാതെ നിരവധി മ്യൂസിക് ആല്‍ബങ്ങള്‍ക്ക് വേണ്ടിയും മഞ്ജരി ഗാനം ആലപിച്ചിട്ടുണ്ട്. അഭിനയത്തിലും താരം ഒരു കൈ നോക്കി. ജയസൂര്യ നായകനായ വി.കെ. പ്രകാശ് സംവിധാനം ചെയ്ത പോസിറ്റീവ് എന്ന സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത വര്‍ത്തമാനം എന്ന സിനിമയിലും മഞ്ജരി അഭിനയിച്ചിട്ടുണ്ട്.