പൂവാലന്മാരെ പേടിച്ച് ഷാളിട്ട് മൂടിപ്പുതച്ചാണ് നടന്നിരുന്നത്, വിവാഹ വാർത്തക്കു പിന്നാലെ മഞ്ജരിയുടെ പഴയ വാക്കുകൾ വൈറൽ

ഗായിക മഞ്ജരി രണ്ടാംതും വിവാഹിതയാവുന്നു. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിൻ ആണ് വരൻ. ജീവിതത്തെക്കുറിച്ച് മഞ്ജരി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്. ഞാൻ ഒട്ടും മോഡേണായിരുന്നില്ല. ഷാളോക്കെ മൂടി ആയിരുന്നു എന്റെ നടപ്പ്, മൂടിക്കെട്ടി പാട്ട് പാടുന്ന കുട്ടി എന്നാണ് എന്നെ വിളിച്ചിരുന്നത്. ഉപരിപഠനത്തിനു വേണ്ടി മുംബയിൽ പോയത് എന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ചിന്താഗതിയിൽ ഒരുപാട് മാറ്റം വന്നു, അവരുടെ ഡ്രസിങ് സ്റ്റൈൽ എല്ലാം ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. അവിടെ നിന്നു വന്നതിനു ശേഷം വലിയ മാറ്റമുണ്ടായി. മാറ്റങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങി. പുതിയ സ്റ്റൈലുക പരീക്ഷിക്കുമ്പോൾ സന്തോഷം തോന്നി.

വിവാഹ മോചനത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ. വളരെ നേരത്തെ എന്റെ ജീവിതത്തിൽ നടന്ന ഒരു നിയമപരമായ ബന്ധം. അത് ഡിവോഴ്‌സ് ആയി. ഇന്നത്തെ കാലത്ത് അതിനെ ഒരു ഡാർക്ക് ക്ലൗഡ് അല്ലെങ്കിൽ ബ്ലാക് മാർക്ക് ആയി ഒന്നും ഞാൻ കാണുന്നില്ല. കാരണം ഇന്ന് ഒരുപാട് ബന്ധങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. നിയമപരമല്ല എന്ന ഒരു വ്യത്യാസം മാത്രമേ ഞാൻ അതിൽ കാണുന്നുള്ളൂ. എനിക്ക് ഒരു ബന്ധം ഉണ്ടായിരുന്നു അത് നിയമപരമായിരുന്നു. ഒത്തുപോകാൻ സാധിക്കാത്തത് കൊണ്ട് വിവാഹമോചിതയായി. അതും കുറേനാൾ മുൻപ് വിവാഹമോചിത ആയതാണ്. അതിന് ശേഷമാണ് ഞാൻ എന്നെത്തന്നെ അനലൈസ് ചെയ്ത് തുടങ്ങുന്നത് മഞ്ജരി പറഞ്ഞു.

ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ മാനേജരാണ് ജെറിൻ. നാളെയാണ് വിവാഹം. ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാടിൻറെ മാജിക് അക്കാഡമിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പമായിരിക്കും വിരുന്ന് സൽക്കാരം. മസ്ക്കറ്റിലെ സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും. ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആർ മാനേജറും പത്തനംതിട്ട സ്വദേശിയുമാണ് ജെറിൻ.

നിരവധി ആരാധകരുള്ള ​ഗായികയാണ് മഞ്ജരി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിൽ ഇളയാരാജ ഈണമിട്ട താമരക്കുരുവിക്കു തട്ടമിട് എന്ന ഗാനം ആലപിച്ചാണ് മഞ്ജരി മലയാള സിനിമാ പിന്നണിഗാനരംഗത്തേക്ക് പ്രവേശിക്കുന്നത്. വ്യത്യസ്തമായ ആലാപന ശൈലിയും ശാസ്ത്രീയ സംഗീതത്തിലെ അവഗാഹവും കൊണ്ട് ചലച്ചിത്ര ഗാനശാഖയിൽ വേറിട്ട പാതയൊരുക്കി. ഒരു ചിരി കണ്ടാൽ , പിണക്കമാണോ , ആറ്റിൻ കരയോരത്തെ തുടങ്ങി ശ്രദ്ധേയ ഗാനങ്ങൾ മഞ്ജരി ആലപിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള കേരള സർക്കാറിന്റെ അവാർഡ് നേടി. വേറിട്ട ആലാപന ശൈലി കൊണ്ടും ശബ്ദം കൊണ്ടുമാണ് മലയാളി പ്രേക്ഷകരുടെ മനം മഞ്ജരി കവർന്നത്