മുഖത്ത് നോക്കി കോളനി, തടിച്ചി എന്ന വിളികൾ, ശരീര ഭാ​ഗത്തെ കുറിച്ചടക്കം മോശം വാക്കുകൾ, നെ​ഗറ്റീവ് കമന്റുകളെക്കുറിച്ച് മഞ്ജു പത്രോസ്

റിയാലിറ്റി ഷോകളിലൂടെ മലയാളത്തിന് പ്രിയ താരമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഞ്ജുവിന്റെതായി ഇറങ്ങുന്ന പോസ്റ്റുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പതിവ്. എന്നാൽ പലപ്പോഴും വിമർശനങ്ങൾ വരാറുണ്ടെങ്കിലും അവയ്ക്ക് തക്കതായ മറുപടികളും താരം നൽകും.

ക്യു ആൻഡ് എ സെക്ഷനിൽ നെ​ഗറ്റീവ് കമന്റുകളെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നെ​ഗറ്റീവ് കമന്റുകളെ കുറിച്ചും മഞ്ജു സംസാരിച്ചു. നമ്മുടെ മുഖത്ത് നോക്കി കോളനി, തടിച്ചി, നിങ്ങളെ എനിക്ക് ഇഷ്ടമില്ല എന്നൊക്കെ പറയുമ്പോൾ ഉറപ്പായിട്ടും നമുക്ക് വിഷമം തോന്നും. പിന്നെ കേട്ട് കേട്ട് വരുമ്പോൾ പ്രശ്നമുണ്ടാവില്ല. ആദ്യത്തെ പ്രാവശ്യ വെള്ളം വീഴുമ്പോഴല്ലേ നമുക്ക് തണുക്കുള്ളൂ. അത് കഴിയുമ്പോൾ അതിനോട് പൊരുത്തപ്പെടുമല്ലോ എന്നാണ് മഞ്ജു പറഞ്ഞത്.

ഏതാനും നാളുകളായി ഭർത്താവുമായി മഞ്ജു വേർപിരിഞ്ഞെന്ന തരത്തിൽ അഭ്യൂഹങ്ങൾ നടക്കുന്നുണ്ട്. ഇക്കാര്യത്തെ പറ്റിയും മഞ്ജു സംസാരിച്ചു. “സുനിച്ചനുമായിട്ട് ഭയങ്കര പ്രശ്നങ്ങളൊന്നും ഇല്ല. ഞങ്ങൾ ഇപ്പോഴും ഭാര്യയും ഭർത്താവുമാണ്. ബന്ധം വേർപെടുത്തിയിട്ടില്ല. ഇനി അഥവാ വിവാഹ മോചനം ആകുകയാണെങ്കിൽ എല്ലാവരെയും അറിയിക്കുന്നതായിരിക്കും. അപ്പോ പിന്നെ പ്രശ്നമില്ലല്ലോ. സുനിച്ചനെ കാണാത്തത് കൊണ്ടാണ് എല്ലാവർക്കും സംശയം. അദ്ദേഹം നാട്ടിലില്ല. ഷാർജയിലാണ്”, എന്ന് മഞ്ജു പത്രോസ് പറയുന്നു. അതേസമയം, ശരീര ഭാ​ഗങ്ങളെ കുറിച്ച് അടക്കം മോശം കമന്റുകൾ വരാറുണ്ടെന്നും ഇത്തരം വൃത്തികെട്ട ചോദ്യങ്ങളാണ് അത്തരക്കാർക്ക് തന്നോട് ചോദിക്കാനുള്ളതെന്നും മഞ്ജു രോഷത്തോടെ പറയുന്നുമുണ്ട്.