അമ്മയുടെ കഴുത്തിൽ കിടന്ന മാല വിറ്റിട്ടാണ് ഡിവോഴ്സ് കേസ് നടത്തിയത്- മഞ്ജു പിള്ള

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുകയാണ് നടി. ചെറുപ്രായത്തിലേ സിനിമയിൽ എത്തിയ മഞ്ജു വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും നടി ഏറെ സജീവമാണ്. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ‘ഹോം’ എന്ന സിനിമയിൽ കുട്ടിയമ്മ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മഞ്ജു മാറി. എന്നാൽ ഇപ്പോൾ മറ്റൊരു ബിസിനസിലും താരം തിരക്കിലാണ്. പിള്ളാസ് ഫ്രഷ് ഫാം എന്ന പേരിൽ ആറ്റിങ്ങളിലിൽ പോത്ത് വ്യാപാരമാണ് മഞ്ജു നടത്തുന്നത്.

നടൻ മുകുന്ദൻ മേനോൻ ആയിരുന്നു മഞ്ജു പിള്ളയുടെ ആദ്യ ഭർത്താവ്. ഇരുവരും തമ്മിൽ സീരിയലിൽ അഭിനയിക്കവെ ഉണ്ടായ പരിചയം വിവാ​ഹത്തിൽ എത്തുകയായിരുന്നു. എന്നാൽ ഈ ബന്ധം അധിക കാലം നീണ്ടു നിന്നില്ല., ഇരുവരും വേർപിരിയുകയും ചെയ്തു. ഛായ​ഗ്രഹകൻ സുജിത് വാസുദേവിനെ ആണ് മഞ്ജു രണ്ടാം വിവാഹം ചെയ്തത്. ഇരുവർക്കും ഒരു മകളുമുണ്ട്, ഇപ്പോഴിതാ വിവാഹ മോചനത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മഞ്ജു പിള്ള. ‘ഡിവോഴ്സിന്റെ സമയത്ത് കേസ് നടത്താൻ കൈയിൽ ഒന്നും ഇല്ല. എന്റെ അമ്മയുടെ കഴുത്തിൽ കിടന്ന മാല വിറ്റിട്ടാണ് കേസ് നടത്തിയത്. എനിക്ക് യാതൊരു വിഷമവും ഇല്ലായിരുന്നു. കാരണം അതിന് ശേഷം ഞാൻ അമ്മയ്ക്ക് വാങ്ങിക്കൊടുത്തത് അമ്മ ആ​ഗ്രഹിച്ചതെല്ലാം ആണ്. എന്നോട് ഒരു ദിവസം പറഞ്ഞു, എനിക്ക് പവിഴത്തിന്റെ മാല ഇട്ടാൻ കൊള്ളാമെന്നുണ്ടെന്ന്’

പവിഴത്തിന്റെ മാല, തുളസിയുടെ മാല, ലളിതാമ്മയുടെ വീട്ടിൽ നിന്നും കിട്ടിയ രുദ്രാക്ഷം കൊണ്ടുള്ള മാല. അമ്മയ്ക്ക് എന്തൊക്കെ വേണം എന്ന് പറഞ്ഞോ അതൊക്കെ ഞാൻ സാധിച്ച് കൊടുത്തിട്ടുണ്ട്. അതിന്റെ കണക്ക് പറഞ്ഞതല്ല, ഞാൻ അവിടെ നിന്ന് ഇവിടെ എത്തി എന്ന് പറഞ്ഞതാണ്