ലളിതാമ്മ പോയ ദിവസം തന്നെ സുബിയും പോയി, വേദനയോടെ മഞ്ജു പിള്ള

സുബി സുരേഷിന്റെ മരണത്തിന്റെ ഞെട്ടലിലാണ് സിനിമ ലോകം. സുബിയുടെ മരണത്തിനു പിന്നാലെ ഒട്ടനവധി പോസ്റ്റുകൾ കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ. പ്രിയപ്പെട്ടവർക്ക് സുബിയുടെ വിരഹം താങ്ങാൻ ആയിട്ടില്ല. ചിരിപ്പിച്ചു ചിരിപ്പിച്ചു പെട്ടെന്നൊരുന്നാൾ ഇത്രയും കരയിപ്പിച്ചു പോകണമായിരുന്നോ എന്നാണ് സോഷ്യൽ മീഡിയയിൽ പ്രിയപ്പെട്ടവർ ചോദിക്കുന്നത്. തന്റെ വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകുമെന്ന് അടുത്തിടെ ഒരു കോടിയിൽ പങ്കെടുക്കവെ സുബി പറഞ്ഞിരുന്നു. ഇപ്പോഴിതാ സുബിയുടെ മരണശേഷം പ്രതിസുത വരൻ രാഹുൽ പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറുന്നത്. പ്രിയ സുഹൃത്തിനെ നഷ്ടമായതിന്റെ വേദന പങ്കുവയ്ക്കുകയാണ് മഞ്ജു പിള്ള ഇപ്പോൾ.

‘ഞാൻ സുബിയുടെ വീട്ടിൽ പോയി നിക്കാറുണ്ട്. ഞാൻ ഇല്ലെങ്കിലും അവൾ എന്റെ വീട്ടിലും വന്ന് നിൽക്കാറുണ്ട്. എന്റെ അമ്മയുമായി അത്ര അടുപ്പമായിരുന്നു,’ സുബി ശാരീരികമായി ഒരുപാട് അസുഖങ്ങൾ ഉള്ള ആളായിരുന്നു. അത് അവളുമായി അടുത്ത ആളുകൾക്ക് ഒക്കെ അറിയാം. പലപ്പോഴും ക്രിട്ടിക്കൽ അവസ്ഥയിലൊക്കെ അവൾ ഹോസ്പിറ്റലിൽ അഡ്മിറ്റാകുമ്പോൾ അവൾ വളരെ ശക്തിയോടെ തിരിച്ചുവരുമായിരുന്നു. ‘മഞ്ജു മോളേ അവളിത്തിരി സീരിയസാണെന്ന്’ മമ്മി വിളിച്ച് പറയുമ്പോഴും ഇത്ര പെട്ടെന്ന് പോകുമെന്ന് വിചാരിച്ചില്ല. പ്രതീക്ഷിക്കാത്തതായി പോയി,’

‘ഒറ്റയ്ക്ക് നിന്ന് പോരാടിയെടുത്ത ജീവിതമാണ് സുബിയുടേത്. ആരും സഹായത്തിനുണ്ടായിരുന്നില്ല. അവിടെ നിന്നാണ് എല്ലാം അവൾ എല്ലാം സ്വന്തമാക്കിയത്. ഞാൻ ഷൂട്ടിങ് സ്ഥലത്താണ്. പോകാൻ പറ്റില്ല, അതിന്റെ സങ്കടമുണ്ട്,’

‘ഇന്ന് ലളിതാമ്മ പോയിട്ട് ഒരു വർഷമാവുകയാണ്. വളരെ അടുപ്പമുണ്ടായിരുന്ന രണ്ടുപേർ ഒരേദിവസം ഇല്ലാതാകുന്നത് നൽകുന്ന ശൂന്യത വലിയതാണ്. സഹോദരീതുല്യമായ സ്നേഹ വാൽസ്യങ്ങൾ പരസ്പരം ഉണ്ടായിരുന്നു. ഒരു പ്രേമമുണ്ടായാലും ആരെയെങ്കിലും വായ്നോക്കിയാലും പോലും വിളിച്ച് പറയാൻ ആത്മബന്ധമുണ്ടായിരുന്നു,’ ‘ഞാൻ വഴക്ക് പറഞ്ഞാൽ കേട്ടോണ്ട് ഇരിക്കും. ബാക്കി ആരെങ്കിലുമാണെങ്കിൽ തിരിച്ചു പറയും. അങ്ങനെയൊരു ബന്ധം ആയിരുന്നു