‘പേടിയാണ് നെഞ്ചിടിക്കും’ മോഹൻലാലിലെ കുറിച്ച് മഞ്ജു വാര്യര്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡിയാണ് മോഹന്‍ലാലും മഞ്ജു വാര്യരും. ഇരുവരും ഒന്നിച്ചെത്തിയ മിക്ക സിനിമകളും മലയാള സിനിമ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. ലാലേട്ടന്റെ കൂടെ നില്‍ക്കുമ്പോള്‍ ഇപ്പോഴും നെഞ്ചിടിക്കുമെന്നും, മനസില്‍ അന്നത്തെപ്പോലെ പേടിയാണെന്നും മോഹന്‍ലാലിനെക്കുറിച്ച് മഞ്ജു വാര്യര്‍ പറഞ്ഞത് വൈറലാവുകയാണ്.

ഫ്‌ളവേഴ്‌സിന്റെ ഒരുകോടി പ്രമോ വീഡിയോ ആണ് ഇപ്പോൾ വൈറലായിക്കൊ ണ്ടിരിക്കുന്നത്. ഓണം സ്‌പെഷല്‍ എപ്പിസോഡില്‍ അതിഥിയായി എത്തിയപ്പോ ഴായിരുന്നു മഞ്ജു വാര്യർ, ശ്രീകണ്ഠന്‍ നായര്‍ മോഹന്‍ലാലിനെക്കുറിച്ച് ചോദിച്ചത്തിനു മറുപടി പറഞ്ഞത്.

‘ഇതാര് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ?’, ആറാം തമ്പുരാനിലെ ഓരോ ഡയലോഗും മലയാളികള്‍ക്ക് എന്നും മനപ്പാഠമാണ്. മോഹന്‍ലാലും മഞ്ജു വാര്യരും മത്സരിച്ച് അഭിനയിച്ച ചിത്രമായിരുന്നു ആറാം തമ്പുരാൻ. ലാൽ മഞ്ജു ടീമിന്റെ സ്‌ക്രീന്‍കെമിസ്ട്രി തുടക്കം മുതലേ പ്രേക്ഷകര്‍ക്ക് ഇഷ്ട്ടമാണ്.

മോഹന്‍ലാലിന്റെ നായികയായി മഞ്ജു എത്തുന്നു എന്നറിയു മ്പോള്‍ മുതലേ തന്നെ ആരാധകരും ആവേശത്തിലാവാറുണ്ട്. മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ അന്ന് തോന്നിയ അതേ പേടിയും നെഞ്ചിടിപ്പും ഇപ്പോഴുമുണ്ടാവാറുണ്ടെന്നാണ് മഞ്ജു പറയുന്നത്. ഫ്‌ളവേഴ്‌സ് ഒരുകോടി പ്രമോ വീഡിയോ വൈറലായിക്കൊണ്ടി രിക്കുകയാണ്. ഓണം സ്‌പെഷല്‍ എപ്പിസോഡില്‍ അതിഥിയായി എത്തിയപ്പോ ഴായിരുന്നു മഞ്ജു വാര്യരോട്, ശ്രീകണ്ഠന്‍ നായര്‍ മോഹന്‍ലാലിനെക്കുറിച്ച് ചോദിച്ചത്.

‘ആദ്യമായിട്ട് ലാലേട്ടനൊപ്പം അഭിനയിച്ച അതേ പേടി ഇപ്പോഴുമുണ്ട്. ഇപ്പോള്‍ ലാലേട്ടനൊപ്പം ഒരു ഷോട്ടില്‍ നില്‍ക്കുമ്പോഴും ഉള്ളിലെനിക്ക് ആ പേടി ഉണ്ടാവും. ഓരോ സിനിമ ചെയ്യുമ്പോഴും ഓരോ ഷൂട്ട് ചെയ്യുമ്പോഴും നെഞ്ചിടിപ്പാണ്. കുട്ടിക്കാലം മുതലേ പറഞ്ഞ് കേള്‍ക്കുന്ന കണ്ട് പരിചയിച്ച മോഹന്‍ലാലിനെ ആദ്യമായി നേരില്‍ കണ്ടത് എവിടെ വെച്ചാണെന്ന ശ്രീകണ്ഠന്‍ നായര്‍ മഞ്ജുവിനോട് ചോദിക്കുന്നുണ്ട്.

ഒന്നിച്ച് അഭിനയിക്കുമ്പോള്‍ സഹതാരത്തെയും കൂളാക്കി അഭിനയിപ്പിക്കുന്ന ആളാണ് മോഹൻലാൽ. അത്രയും നേരം ചിരിച്ച് തമാശ പറഞ്ഞു കൊണ്ടിരുന്ന ആള്‍ പെട്ടെന്ന് ക്യാരക്ടറായി മാറുന്നത് കണ്ട് അത്ഭുതത്തോടെ നോക്കിയിരുന്നിട്ടുണ്ടെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ പിന്തുണയെക്കുറിച്ചും ഒന്നിച്ച് അഭിനയിക്കാന്‍ കഴിഞ്ഞതിനെക്കുറിച്ചുമെല്ലാം നിരവധി തവണ മഞ്ജു വാര്യര്‍ സ്വന്തം അഭിപ്രായം പങ്കു വെച്ചിട്ടുണ്ട്.