ഭാര്യയും മകനും യുകെയിൽ, കുഞ്ഞാറ്റ ബാം​ഗ്ലൂരിൽ, കുടുംബ വിശേഷവുമായി മനോജ് കെ ജയൻ

മലയാളത്തിലെ രണ്ട് പ്രീയപ്പെട്ട താരദമ്പതികളായിരുന്നു ഉർവശിയും മനോജ് കെ ജയനും. പ്രണയിച്ച് വിവാഹിതരായ ഇരുവരും ഇടക്ക് വേർപിരിഞ്ഞ് വീണ്ടും വിവാഹിതരായി. ഏക മകൾ കുഞ്ഞാറ്റ മനോജ് കെ ജയനോടൊപ്പമാണ് താമസിക്കുന്നത്. ആശയാണ് മനോജ് കെ ജയന്റെ ഇപ്പോഴത്തെ ഭാര്യ.

ഭാര്യ ആശയും മകനും യു.കെയിലാണ്. മകൻ അഞ്ചാം ക്ലാസിൽ പഠിക്കുകയാണ്. മകൾ കുഞ്ഞാറ്റ ബാംഗ്ലൂർ ക്രൈസ്റ്റ് കോളജിൽ നിന്നും പഠനം പൂർത്തിയാക്കി. ഇപ്പോൾ ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു. തന്നോട് പോക്കറ്റ് മണി ചോദിക്കാൻ മടിയാണെന്നും അതുകൊണ്ട് സ്വന്തമായി അധ്വാനിക്കാൻ ചെറിയൊരു ജോലിക്ക് കേറി.

ഓടി നടന്ന് സിനിമകൾ ചെയ്യാൻ ഇഷ്ടമല്ല. ഇപ്പോൾ തന്നെ രണ്ടു പ്രോജക്ടുകൾ വന്നിട്ടുണ്ട്. ഞാൻ കാരണം അവർക്ക് എന്തേലും വിഷയങ്ങൾ ഉണ്ടാകുമോ എന്ന് ആലോചിച്ചിട്ട് പകുതി മനസ്സുമായി ഇരിക്കുകയാണ് ഞാൻ. നല്ല കുറച്ച് കഥാപാത്രങ്ങൾ ചെയ്യണമെന്ന് മാത്രം. ഞാൻ ആളുകളുമായി അധികമായി മിങ്കിൾ ചെയ്യാറില്ല

ഒന്നിച്ചഭിനയിച്ചിലൂടെ പ്രണയത്തിലായവരാണ് മനോജ് കെ ജയനും ഉർവശിയും. 1999 ൽ ആ പ്രണയം വിവാഹത്തിന് വഴിമാറി. എന്നാൽ എട്ട് വർഷം മാത്രമേ ആ ദാമ്പത്യം നീണ്ടു പോയുള്ളൂ. 2008 ൽ ഇരുവരും വിവാഹ മോചിതരായി.ഉർവശിയ്ക്കും മനോജ് കെ ജയനും 2001 ലാണ് മകൾ ജനിച്ചത്. വിവാഹ മോചനത്തിന് ശേഷം ആരുടെ കൂടെ പോകണം എന്ന ചോദ്യത്തിന് അച്ഛൻ എന്നായിരുന്നു കുഞ്ഞാറ്റ എന്ന മകൾ തേജസ്വിനിയുടെ മറുപടി. ഉർവശിയുമായി വേർപിരിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞപ്പോൾ മനോജ് കെ ജയൻ വേറെ വിവാഹം ചെയ്തു. ആശയുമായുള്ള വിവാഹം 2011 ലാണ് നടന്നത്. 2012 ൽ ഈ ബന്ധത്തിൽ ഒരു മകൻ പിറന്നു.