ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളായ മനുവും ശ്യാമയും വിവാഹിതരാകുന്നു

കേരളത്തില്‍ വീണ്ടും ഒരു ട്രാന്‍സ് ജെന്‍ഡര്‍ വിവാഹം. ട്രാന്‍സ് വ്യക്തികളായ മനു കാര്‍ത്തികയും ശ്യാമ എസ് പ്രഭയുമാണ് വിവാഹിതാരാകുന്നത്. നാളെ ഫെബ്രുവരി 14നാണ് വിവാഹം. തിരുവനന്തപുരം ഇടപ്പഴഞ്ഞി അളകാപുരി ഓഡിറ്റോറിയത്തില്‍ വെച്ചാണ് വിവാഹം നടക്കുക. രാവിലെ 9.45നും 10.15നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ചടങ്ങ്.

ടെക്‌നോപാര്‍ക്കില്‍ സീനിയര്‍ എച്ച്.ആര്‍. എക്‌സിക്യുട്ടീവ് ആയി ജോലി ചെയ്യുകയാണ് തൃശൂര്‍ സ്വദേശിയായ മനു. സാമൂഹികസുരക്ഷാ വകുപ്പില്‍ ട്രാന്‍സ്ഡജെന്‍ഡര്‍ സെല്ലിലെ സ്റ്റേറ്റ് പ്രോജക്ട് കോഓഡിനേറ്ററാണ് ശ്യാമ. തിരുവനന്തപുരം സ്വദേശിയാണ്.

10 വര്‍ഷത്തിലേറെയായി പരിചയമുണ്ടെങ്കിലും 2017ലാണ് ഇരുവരും പ്രണയത്തിലാകുന്നത്. സ്ഥിര ജോലി നേടി, വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം വിവാഹിതരാകാം എന്ന തീരുമാനിക്കുകയായിരുന്നു. ആ കാത്തിരിപ്പാണ് പ്രണയദിനത്തില്‍ അവസാനിക്കുന്നത്.