ഹിമാചല്‍ പ്രദേശില്‍ വീണ്ടും മണ്ണിടിച്ചില്‍ നിരവധി വീടുകള്‍ തകര്‍ന്നു

സിംല. ഹിമാചല്‍ പ്രദേശിലെ മഴക്കെടുതികള്‍ തുടരുന്നു. മേഘവിസ്‌ഫോടനത്തെ തുടര്‍ന്നാണ് കനത്ത മഴയുണ്ടായത്. സിംലയിലെ കൃഷ്ണ നഗര്‍ പ്രദേശത്ത് മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി വീടുകള്‍ തകര്‍ന്നു. അതേസമയം തകര്‍ന്ന കെട്ടിടങ്ങളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല. പ്രദേശത്ത് രക്ഷ പ്രവര്‍ത്തനം ആരംഭിച്ചു.

പ്രദേശത്ത് ഉണ്ടായ മണ്ണിടിച്ചിലില്‍ അഞ്ച് മുതല്‍ ഏഴ് വരെ വീടുകള്‍ തകര്‍ന്നതായിട്ടാണ് വിവരം. ദേശീയ ദുരന്ത നിവാരണ സേന അടക്കം പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. വീടുകള്‍ തകര്‍ന്നുണ്ടായ നഷ്ടം ഇതുവരെ നിര്‍ണയിച്ചിട്ടില്ല. കനത്ത മഴയില്‍ 52 പേര്‍ മരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.