രണ്ട് മക്കളെയും ഭാര്യയെയും ഉപേക്ഷിച്ച് മൂന്ന് മക്കളുള്ള സ്ത്രീക്ക് ഒപ്പം യുവാവ് ഒളിച്ചോടി, ആദ്യഭാര്യയുടെ പരാതിയില്‍ അറസ്റ്റ്

കേരളത്തില്‍ ഇന്ന് പങ്കാളികളെ ചതിച്ച് ഒളിച്ചോടുന്ന വാര്‍ത്തകള്‍ നിത്യ സംഭവമായിരിക്കുകയാണ്. ഇത്തരത്തില്‍ ഒരു സംഭവമാണ് പെരുന്തല്‍മണ്ണയില്‍ നിന്നും പുറത്ത് എത്തുന്നത്. ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് വിവാഹിതയും മൂന്ന് മക്കളുടെ അമ്മയുമായ മറ്റൊരു യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവിനെ പോലീസ് പിടികൂടിയിരിക്കുകയാണ്. സ്വന്തം ഭാര്യയെയും കുഞ്ഞിനെയും ചതിച്ച് മറ്റൊരു സ്ത്രീക്കൊപ്പം ഒളിച്ചോടി ജീവിച്ച് വരികയായിരുന്നു പ്രതി. കുന്നക്കാവ് പാറയ്ക്കല്‍മുക്ക് വാക്കയില്‍ത്തോടി വീട്ടില്‍ അബ്ദുള്‍ വാഹിദ് എന്നയാളാണ് ഭാര്യയെയും കുഞ്ഞിനെയും സംരക്ഷിക്കാതെ മറ്റൊരു സ്ത്രീക്കൊപ്പം കഴിഞ്ഞുവന്നത്. ഇയാളെ ഒടുവില്‍ ഭാര്യയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണയിലും ചെറുകരയിലുമായി സ്വന്തമായി ട്രാവല്‍സ് നടത്തുകയാണ് പ്രതി.

2008ലാണ് അബ്ദുള്‍ വാഹിദ് യുവതിയെ വിവാഹം ചെയ്യുന്നത്. ഇവര്‍ക്ക്

രണ്ടരയും ഒന്നേകാല്‍ വയസുമുള്ള രണ്ട് പെണ്‍മ്കളുണ്ട്. ഇവരെ ഉപേക്ഷിച്ചാണ് മൂന്ന് മക്കളുള്ള മറ്റൊരു സ്ത്രീക്ക് ഒപ്പ് ഇയാള്‍ പോയത്. യുവതിയെയും കൂട്ടി അബ്ദുള്‍ വാഹിദ് ഒളിച്ചോടുകയായിരുന്നു. തുടര്‍ന്ന് നാടുവിട്ട പ്രതി ട്രാവല്‍സിലെത്തിയെന്ന് രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഭാര്യയ്ക്ക് വിവാഹ സമ്മാനമായി ലഭിച്ച 30 പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും പ്രതി സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു. കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പ്രതി ഉപദ്രവിച്ചിരുന്നെന്നും പരാതിയില്‍ പറയുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. പെരിന്തല്‍മണ്ണ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.