പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയും കാമുകനും പിടിയില്‍

കൊല്ലം: ഒളിച്ചോട്ടം ഇന്നൊരു നിത്യ സംഭവമായിരിക്കുകയാണ്. വിവാഹിതാരയവര്‍ പോലും പങ്കാളിയെയും കുടുംബത്തെയും ചതിച്ച് കാമിതാവിനൊപ്പം ഇറങ്ങി പോകുന്ന സംഭവങ്ങളുണ്ട്. അത്തരത്തില്‍ ഒരു സംഭവമാണ് കൊല്ലത്ത് നടന്നത്. ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെയും കാമുകനെയും ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലം പുത്തൂര്‍ മാറനാട് പകുതിപ്പാറ സ്വദേശി രാധിക എന്ന 34 കാരിയാണ് തന്റെ പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്. കൊല്ലം മൈനാഗപ്പള്ളി സ്വദേശിയായ 39കാരന്‍ മണിലാലിനൊപ്പമാണ് രാധിക പോയത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ മണിലാല്‍ ആലുവയില്‍ സ്ഥിരതാമസക്കാരനാണ്.

ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ആലുവയില്‍ നിന്നുമാണ് മണിലാലിനെയും രാധികയെയും പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ മണിലാല്‍ ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു. ഇതിനിടെയാണ് ഇയാള്‍ രാധികയുമായി അടുപ്പത്തിലാകുന്നത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് നാടുവിടുകയായിരുന്നു.

രാധികയെ കാണാതായതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ബാല നീതി വകുപ്പ് പ്രകാരമാണ് രാധികയുടെയും മണിലാലിന്റെയും പേരില്‍ പൊലീസ് കേസെടുത്തത്. ഇരുവരെയും കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.ഐഎസ്എഎച്ച്ഒ ബി സുഭാഷ് കുമാര്‍, എസ് ഐ ടി ജെ ജയേഷ്, ക്രൈം എസ് ഐ ഭാസി, സ്‌പെഷ്യല്‍ ബ്രാഞ്ച് എ എസ് ഐ ഒ പി മധു, എസ് സി പി ഒ മാരായ ഗോപകുമാര്‍, സജു എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് ആലുവയിലെത്തി രാധികയെയും മണിലാലിനെയും പിടികൂടിയത്.