ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് നാടുവിട്ടത് ഗുണ്ടാ തലവന്റെ കൂടെ, കാമുകന്‍ തടവിലായതോടെ എല്ലാം ഏറ്റെടുത്ത് യുവതി, ഒടുവില്‍ സംഭവിച്ചത്

സ്വന്തം ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതിയെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. എന്നാല്‍ കണ്ടെത്തിയ സമയം യുവതി പണ്ടത്തെ പഞ്ചപാവം വീട്ടമ്മ ആയിരുന്നില്ല, വനിത ഡോണ്‍ ആയിരുന്നു. സിനിമയെ വെല്ലുന്ന കഥയാണ് അരങ്ങേറിയത്.

പ്രണയത്തിന്റെ പേരില്‍ ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് നഗ്മ എന്ന യുവതിയാണ് കാമുകനായ രാഹുലിനൊപ്പം നാടുവിട്ടത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് നഗ്മ എന്ന് രാഹുലിന് തുടക്കത്തില്‍ അറിയില്ലായിരുന്നു. ഒളിച്ചോടിയ ശേഷം ഗൈഘട്ടിലെ വാടക വീട്ടില്‍ ആയിരുന്നു ഇവരുടെ താമസം. ബീഹാറിലെ പാട്‌നയിലാണ് സംഭവം ഉണ്ടായത്.

പട്‌നയിലെ ചിത്‌കോഹ്ര്‍ സ്വദേശിയാണ് രാഹുല്‍. ആയുധ കടത്ത്, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ നിന്നുമാണ് പണം കണ്ടെത്തിയത്. ഇതിനിടെ 2015ല്‍ വിക്രം എന്ന യുവാവിനെ കൊലപ്പെടുത്തി. ഈ കേസില്‍ അഞ്ച് വര്‍ഷത്തോളം ചപ്ര ജയിലില്‍ രാഹുല്‍ തടവിലായി. ഈ സമയം നഗ്മയാണ് ഇയാളുടെ ഗുണ്ടാ സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത്.

രാഹുല്‍ ജയിലില്‍ കഴിഞ്ഞിരുന്ന സമയത്തും ഇവര്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. നഗ്മ രാഹുല്‍ പറയുന്ന വിലാസങ്ങളില്‍ ആയുധങ്ങളില്‍ എത്തിച്ചകൊടുക്കുകയും ചെയ്തിരുന്നു. ഒരു മാസം മുമ്പ് രാഹുല്‍ ജാമ്യം ലഭിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പട്‌നയിലെ ഗാര്‍ഡ്‌നിബാഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ അനിഷാബാദ് വളവിലുള്ള മൊബൈല്‍ ഷോപ്പില്‍ കവര്‍ച്ചയ്ക്കായി ഗുണ്ടകള്‍ വെടിയുതിര്‍ത്തു. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് രാഹുലിനെയും നഗ്മയെയും അറസ്റ്റ് ചെയ്തു. ഇരുവരെയും പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പ്രണയകഥ അടക്കം പുറത്ത് വന്നത്.