സൗദിയിൽ കൊറോണ കേസുകൾ വർധിക്കുന്നു : മസ്ജിദുകൾ അടയ്ക്കുന്നത് പരിഗണനയിൽ

സൗദിയിൽ കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മസ്ജിദുകൾ അടയ്ക്കുന്നത് പരിഗണനയിലെന്നു ഇസ്‌ലാമികകാര്യ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് . വിവിധ പ്രദേശങ്ങളിൽ നിയമലംഘനം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. സ്വദേശികളും വിദേശികളും മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ കേസുകൾ കൂടിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

രോഗം ശക്തമാകുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് മസ്ജിദ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളുമായും ഉന്നത പണ്ഡിതസഭയുമായും ചർച്ച നടത്തും. വിവാഹ പാർട്ടികൾക്കും ഹോട്ടലുകളിലെ സംഗമങ്ങൾക്കും ഒരു മാസം വിലക്കേർപ്പെടുത്തി.ഇന്ത്യയടക്കം 20 രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് വരുന്നതിനുള്ള വിമാന വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. കൊറോണ കേസുകൾ മുന്നൂറ് കടന്നതോടെയാണ് സൗദി നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.