കൊൽക്കത്ത വിമാനത്താവളത്തിൽ വൻ തീപിടുത്തം, ആളുകളെ ഒഴിപ്പിച്ചു

കൊല്‍ക്കത്ത. നേതാജി സുഭാഷ് ചന്ദ്രസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ വന്‍ തീപിടുത്തം. ചെക് ഇന്‍ കൗണ്ടറിലാണ് തീപിടിച്ചത്. ഗേറ്റ് മൂന്നിലാണ് സംഭവം. തീപിടിത്തത്തില്‍ ആളപയമില്ലെന്നാണ് വിവരം. അതേസമയം തീ പടര്‍ന്നതോടെ വിമാനത്താവളത്തിലെ യാത്രക്കാരെ ഒഴിപ്പിച്ചു.

തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. അതേസമയം തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കൂടുതല്‍ അഗ്നിശമന സേനാ യൂണിറ്റുകള്‍ വിമാനത്താവളത്തിലേക്ക് എത്തി.